Kollam Local

അധ്യാപകനെ വീടുകയറി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍



ഇരവിപുരം:ഇരവിപുരം പോലിസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ അധ്യാപകനെ വീട് കയറി ആക്രമിച്ച കേസിലെ പ്രതി ഷാഡോ പോലിസിന്റെ പിടിയില്‍. മയ്യനാട് ധവളക്കുഴി വയലില്‍ വീട്ടില്‍ അശോകന്റെ മകന്‍ അജേഷ് (24) ആണ് അറസ്റ്റിലായത്. ഇയാളുടെ സംഘത്തില്‍പ്പെട്ട മറ്റു രണ്ടു പേരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും ഇരവിപുരം ഇന്‍സ്‌പെക്ടര്‍ പങ്കജാക്ഷന്‍ അറിയിച്ചു. ഒരാഴ്ച മുമ്പ് വഴിവക്കില്‍ യുവാക്കള്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നത് പോളി ടെക്‌നിക്ക് അ—ധ്യാപകന്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് പ്രതികാരമായാണ് അധ്യാപകനെ വീട് കയറി ആക്രമിച്ചത്. അജേഷ് സുഹൃത്തുക്കളുമായി രാത്രി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആക്രമണം നടത്തുകയായിരുന്നു. പോലിസ് എത്തുമ്പോള്‍ വളരെ വേഗത്തില്‍ ബൈക്കോടിച്ച് രക്ഷപെടുന്ന ഇയാളെ വളരെ തന്ത്രപരമായ ഒരു നീക്കത്തിലാണ് പോലിസ് അറസ്റ്റ് ചെയ്തത്. അജേഷിനെ കോടതി റിമാന്‍ഡ് ചെയ്തു.  ഇയാളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കു വേണ്ടി കസ്റ്റഡിയില്‍ വാങ്ങുമെന്ന്  ഇരവിപുരം ഇന്‍സ്‌പെക്ടര്‍ പങ്കജാക്ഷന്‍ അറിയിച്ചു.കൊല്ലം സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി ഷിഹാബുദ്ദീന്‍, കൊല്ലം എസിപി ജോര്‍ജ്‌കോശി, ഇരവിപുരം ഇന്‍സ്‌പെക്ടര്‍ പങ്കജാക്ഷന്‍, കൊല്ലം സിറ്റി ഷാഡോ എസ്‌ഐ വിപിന്‍കുമാര്‍, ഇരവിപുരം എസ്‌ഐ അബ്ദുള്‍ റഹ്മാന്‍,  എഎസ്‌ഐ ജോയി,  ഷാഡോ പോലിസുകാരായ ഹരിലാല്‍, വിനു, സീനു, മനു, സജു, മണികണ്ഠന്‍, പ്രശാന്ത്, രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it