kannur local

അധ്യാപകദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം : കെപിഎസ്ടിഎ



പാനൂര്‍: സര്‍വശിക്ഷാ അഭിയാന്‍ സംഘടിപ്പിക്കുന്ന അധ്യാപക പരിശീലനത്തിന്റെ പേരില്‍ മുസ്്‌ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ അധ്യാപകരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കെപിഎസ്ടിഎ പാനൂര്‍ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുസ്്‌ലിം സ്‌കൂളുകളിലെ അധ്യാപകരുടെ പരിശീലന കേന്ദ്രങ്ങള്‍ വിദൂരസ്ഥലങ്ങളിലാക്കിയത്് ദ്രോഹിക്കലാണ്. ആദ്യ രണ്ടു ബാച്ചുകള്‍ ഏപ്രിലില്‍ തന്നെ പൂര്‍ത്തിയാക്കിയതാണ് മുസ്്‌ലിം സ്‌കൂളുകള്‍ക്കു വിനയായത്. സാധാരണ രണ്ടാമത്തെ ബാച്ച് ഇത്തരം അധ്യാപകരെ കണക്കിലെടുത്ത് മെയ് മാസമാണു നടത്താറ്. ജനറല്‍ കലണ്ടര്‍ പ്രകാരം അധ്യാപകരുടെ പരിശീലനത്തിന്റെ രണ്ട് ബാച്ചും പൂര്‍ത്തിയായി. മുസ്്‌ലിം കലണ്ടര്‍ സ്‌കൂളുകള്‍ക്ക് മെയ് 8 മുതല്‍ പരിശീലനം നടത്തുമെന്നാണ് അറിയിപ്പ്. പാപ്പിനിശ്ശേരി, കണ്ണൂര്‍ സൗത്ത്, കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലകളിലെ കേന്ദ്രങ്ങളിലാണ്് പരിശീലനം. പാനൂര്‍ ഉപജില്ലയിലാണ് ഏറ്റവും കൂടുതല്‍ മുസ്്‌ലിം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനാടിസ്ഥാനത്തിലും ജില്ലാ, ഉപജില്ലാതലത്തിലും ചേര്‍ന്ന ക്യുഐപി തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് പാനൂരടക്കം ചില ഉപജില്ലകളില്‍ മെയ് മാസത്തെ പരിശീലനം ഒഴിവാക്കി വിദൂരകേന്ദ്രങ്ങളില്‍ നിശ്ചയിച്ചതെന്നും പരാതിയുണ്ട്. യോഗത്തില്‍ പ്രസിഡന്റ് കെ പി രാമചന്ദ്രന്‍, ഗീത കൊമ്മേരി, വി പി സുകുമാരന്‍, കെ കെ ദിനേശന്‍, എം കെ രാജന്‍ സംസാരിച്ചു. അധ്യാപകദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കെഎസ്ടിയു പാനൂര്‍ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അബ്ദുല്ല പൂതങ്കോട് അധ്യക്ഷത വഹിച്ചു. കെ മുഹമ്മദ് ഫാറൂഖ്, അബ്ദുല്ല കോച്ചേരി, സജീദ്, എ ഇബ്രാഹിം, എം നജീബ്, കെ എം അബ്ദുല്ല സംസാരിച്ചു.
Next Story

RELATED STORIES

Share it