malappuram local

അധ്യാത്മരാമായണം താളിയോല ഗ്രന്ഥരൂപത്തിലേക്ക് തിരിച്ചുവരുന്നു

തിരൂര്‍: തുഞ്ചത്തെഴുച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്താളിയോലരൂപത്തില്‍ പ്രസ്ദ്ധീകരിക്കുന്നു. താളിയോലഗ്രന്ഥങ്ങള്‍ക്ക് നൂതനമായപുനരാവിഷ്‌ക്കരണം എന്ന ലക്ഷ്യവുമായി പ്രസാധന രംഗത്തെത്തിയ പാം ലീഫ് ഇന്നോവേഷന്‍സ് ആണ് ഈ ഉദ്യമത്തിന് പിന്നില്‍. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഇന്ന് രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ എം ടി വാസുദേവന്‍ നായര്‍ ആദ്യകോപ്പി മലയാളംസര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ —ജയകുമാറിന് നല്‍കി പ്രകാശനം നിര്‍വഹിക്കും.—
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃതം സര്‍വകലാശാല ഡീന്‍ ഡോ.—ജി —ഗംഗാധരന്‍ നായര്‍അധ്യക്ഷത വഹിക്കും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍ —ഗോപാലകൃഷ്ണന്‍ സംസാരിക്കും.—അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ താളിയോലഗ്രന്ഥരൂപത്തിലുള്ള ഈ പതിപ്പ്ധാരാളം പ്രത്യേകതകള്‍ നിറഞ്ഞതാണ്.
540പേജുകളുള്ള ഈ ഗ്രന്ഥം വീട്ടിതടിയില്‍ തീര്‍ത്ത ചട്ടയില്‍സംരക്ഷിച്ചിരിക്കുന്നു.ഏറെ പുതുമനിറഞ്ഞ ഈ ഗ്രന്ഥം രാമായണ മാസത്തില്‍മലയാളികള്‍ക്ക് പുതിയ വായനാനുഭവം നല്‍കുമെന്ന് പാലം ലീഫ് ഇന്നോവേഷന്‍സ് ഉടമരാജേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it