kozhikode local

അധ്യയന വര്‍ഷം കഴിഞ്ഞിട്ട് 40നാള്‍ : വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക ലഭിച്ചില്ല



ബഷീര്‍ ആരാമ്പ്രം

കൊടുവള്ളി: മാര്‍ച്ച് 31ന് സ്‌കൂള്‍ അധ്യയന വര്‍ഷം അവസാനിക്കുകയും പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന് കേവലം ഇരുപത് ദിവസം മാത്രം ശേഷിച്ചിരിക്കെ സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളില്‍ പഠിച്ച ആയിരക്കണക്കിന് അപേക്ഷകര്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക ഇനിയും ലഭിച്ചില്ല.2016-17 വര്‍ഷം അപേക്ഷാഫോറം പൂരിപ്പിച്ചു നല്‍കപ്പെടുന്ന രീതി ഒഴിവാക്കുകയും അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കുകയുമാണ് ചെയ്തത്. ഇത് പ്രകാരം പ്രീമെട്രിക്ക് (ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക്) പോസ്റ്റ് മെട്രിക്ക് (പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക്) മെറിറ്റ് കം മീന്‍സ് (ഡിഗ്രിതലം മുതല്‍) ഇഗ്രാന്റ് (പതിനൊന്നാം ക്ലാസ് മുതല്‍) തുടങ്ങിയ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ അക്ഷയ കേന്ദ്രങ്ങള്‍വഴിയും ഇന്റര്‍നെറ്റ് കഫേകള്‍ വഴിയും നൂറു മുതല്‍ ഇരുനൂറ് രൂപയോളം ഫീസ് നല്‍കി അപേക്ഷ സമര്‍പ്പിച്ച് 9 ഓളം വരുന്ന അനുബന്ധ രേകളള്‍ സഹിതം വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേലധികാരിക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു’ എന്നാല്‍ ജില്ലാതലത്തിലും സ്‌റ്റേറ്റ് തലത്തിലുമുള്ള വെരിഫിക്കേഷന്‍ പൂര്‍ത്തിയായതായി ജനുവരി മാസത്തില്‍ മെസേജ് വന്നതല്ലാതെ പണം എക്കൗണ്ടുകളിലെത്തിയിട്ടില്ലെന്നാണ് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.അതേ പ്രകാരം പ്ലസ് ടു കോഴ്‌സിന് പഠിക്കുന്ന പിന്നോക്ക വിഭാഗം പെണ്‍കുട്ടികള്‍ക്ക് ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൗലാനാ ആസാദ് എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ പ്രതിവര്‍ഷം ആറായിരം രൂപ വീതം രണ്ട് വര്‍ഷം കൂടി 12000 രൂപ നല്‍കുന്ന അസാദ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പും കഴിഞ്ഞ അധ്യയന വര്‍ഷം നല്‍കേണ്ട പണവും വിതരണം ചെയ്തിട്ടില്ല. ഒന്നാം വര്‍ഷ കാര്‍ക്കുള്ള ആദ്യ ഘഡുവും 2015-16 വര്‍ഷം ആദ്യ ഘഡുലഭിച്ചവര്‍ക്കുള്ള രണ്ടാം ഘഡുവും ലഭിച്ചിട്ടില്ലെന്ന് അപേക്ഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അപേക്ഷാ ഫോറം വഴി അയച്ചവര്‍ പിന്നിട് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പണമെന്നാക്കിയതോടെ വീണ്ടും അക്ഷയ കേന്ദ്രങ്ങള്‍വഴി വീണ്ടും പണം മുടക്കി അപേക്ഷ അയക്കുകയാണുണ്ടായത്കൂടാതെ എന്‍ട്രന്‍സ് കോച്ചിംഗ് അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യര്‍ത്ഥികള്‍ക്ക് പിന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ മുപ്പതിനായിരം രൂപ വീതം നല്‍കുന്ന എംപ്ലോയിബിലിറ്റി എന്‍ ഹാന്‍സ്‌മെന്റ് പ്രോഗ്രാം സ്‌കോളര്‍ഷിപ്പ് തുകയും അപേക്ഷകര്‍ക്ക് ലദിച്ചിട്ടില്ല, ഡിപ്ലോമ, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പ്രഗതി സാക്ഷം പദ്ധതി പ്രകാരമുള്ള വിദ്യഭ്യാസ ആനുകൂല്യത്തിനും കഴിഞ്ഞ അധ്യയന വര്‍ഷം അപേക്ഷ സമര്‍പ്പിച്ചവര്‍ പണം എന്നു ലഭിക്കുമെന്നറിയാതെ ആശങ്കയിലാണ്.
Next Story

RELATED STORIES

Share it