thrissur local

അധികൃതര്‍ വാക്കുപാലിച്ചാല്‍ നാളെമുതല്‍ പ്രവൃത്തികള്‍ ആരംഭിക്കും

വടക്കഞ്ചേരി: ദേശീയപാതാ തൊഴിലാളി സമരം തുടരുന്നു. കരാര്‍ കമ്പനി അധികൃതര്‍ വാക്ക് പാലിച്ചാല്‍ ചൊവ്വാഴ്ച മുതല്‍ പ്രവൃത്തികള്‍ സാധാരണ നിലയില്‍ ആരംഭിക്കും.ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ദേശീയപാതാ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന മുന്നൂറോളം തൊഴിലാളികള്‍ സമരരംഗത്തിറങ്ങിയത്. സമരം ആരംഭിക്കുമ്പോള്‍ നാല് മാസത്തെ ശമ്പളമാണ് നല്കാനുണ്ടായിരുന്നതെങ്കിലും സമരം ആരംഭിച്ച ദിവസം തന്നെ ഒരു മാസത്തെ ശമ്പളം നല്കിയിരുന്നു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഒരു മാസത്തെ ശബളം കൂടി നല്കുമെന്ന് കരാര്‍ കമ്പനി അധികൃതര്‍ ഉറപ്പ് നല്കിയിരുന്നു. ഒരു മാസത്തെ ശമ്പളം കൂടി ലഭിക്കുന്നതോടെ ചൊവ്വാഴ്ച മുതല്‍ എല്ലാ തൊഴിലാളികളും ജോലിക്ക് ഇറങ്ങുമെന്ന് സമരക്കാര്‍ പറയുന്നത്.തുടര്‍ന്ന് ഡിസംബര്‍ 30നുള്ളില്‍ ബാക്കി ശബളം കൂടി നല്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് .ചൊവ്വാഴ്ച ഒരു മാസത്തെ ശമ്പളം ലഭിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഇവര്‍ പറയുന്നു.ഞായറാഴ്ച കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന ചില വാഹനങ്ങള്‍ ദേശീയപാതാ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് വേണ്ടി ഓടിയിരുന്നെങ്കിലും സമരക്കാര്‍ തടഞ്ഞില്ല.
Next Story

RELATED STORIES

Share it