thiruvananthapuram local

അധികൃതര്‍ പിടിവാശി തുടരുന്നു : തുറമുഖസമരം എട്ടാം ദിനത്തില്‍



വിഴിഞ്ഞം: ചര്‍ച്ചയും തീരുമാനങ്ങളുമില്ലാതെ  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണ പ്രദേശത്ത് നടന്നുവരുന്ന ഉപരോധ സമരം  എട്ട് ദിവസം പിന്നിടുന്നു. അധികൃതര്‍ ചര്‍ച്ചക്ക് തയാറാവാത്തതിനെ തുടര്‍ന്ന് സമരസമിതി സമരം ശക്തമാക്കാനുള്ള ശ്രമവും ആരംഭിച്ചു. സമരക്കാരുമായി  ഇന്നലെ ജില്ലാ കലക്ടറുടെ ചേംബറില്‍ നടത്തുമെന്നറിയിച്ചിരുന്ന ചര്‍ച്ച നടന്നില്ലെന്നു മാത്രമല്ല ചര്‍ച്ചനടത്തുമെന്ന് പറയാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല. അഞ്ച് മാസം മുമ്പ് ചര്‍ച്ചയിലൂടെ എടുത്ത തീരുമാനം നടപ്പിലാക്കാന്‍  അമാന്തം കാണിച്ച അധികൃതരാണ് തീരദേശ വാസികളെ സമരത്തിലേക്ക് തള്ളിവിട്ട്  തുറമുഖ നിര്‍മാണം സ്തംഭിപ്പിക്കുന്നതു വരെ എത്തിച്ചതെന്നാണ് സമരക്കാര്‍ പറയുന്നത്.  നിലവില്‍ കൂടുതല്‍ ആനുകൂല്യങ്ങളും അവകാശങ്ങളും വേണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇതംഗികരിക്കാന്‍ സര്‍ക്കാരും തയ്യാറല്ല. വിഴിഞ്ഞം ഇടവക സ്വന്തമായി എടുത്ത സമര പ്രഖ്യപനമായതിനാല്‍ സഭാ മേധവികളും സമരത്തില്‍ ഇടപെടല്‍ നടത്തിയിട്ടില്ലെന്നാണറിവ്. നിയന്ത്രണങ്ങള്‍ ഭേദിച്ച പ്രതിഷേധം ഇന്ന് മുതല്‍ കൂടുതല്‍ ശക്തമാക്കാന്‍ തയാറെടുക്കുമ്പോള്‍  ചര്‍ച്ചയില്ലാതെ സമരം നീണ്ടുപോയാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലാകും. അത് തീരത്തെ ക്രമസമാധാന പാലനത്തെയും സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് നിയമ പാലകരും.
Next Story

RELATED STORIES

Share it