kozhikode local

അധികൃതര്‍ കൈയൊഴിഞ്ഞു; വിദ്യാര്‍ഥികള്‍ സീബ്രാലൈന്‍ തീര്‍ത്തു



കുറ്റിയാടി: സീബ്രാലൈന്‍ വരയണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കി മടുത്ത വിദ്യാര്‍ഥികള്‍ പ്രതീകാത്മക സീബ്രാലൈന്‍ തീര്‍ത്തു. കുറ്റിയാടി എംഐയുപി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് വേറിട്ട പ്രവര്‍ത്തനം കാഴ്ചവെച്ചത്. 1500ലധികം വിദ്യാര്‍ഥികല്‍ പഠിക്കുന്ന സ്‌കൂളിനു മുമ്പിലൂടെ കടന്നുപോകുന്ന വടകര-കുറ്റിയാടി സംസ്ഥാന പാതയില്‍ സീബ്രാലൈന്‍ വരയണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ചീറി പാഞ്ഞ് വരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ വിദ്യാര്‍ഥികള്‍ ജീവന്‍ പണയംവെച്ചാണ് യാത്ര ചെയ്യുന്നത്. ഈ അധ്യയന വര്‍ഷം 4 വിദ്യാര്‍ഥികള്‍ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരും ഇപ്പോഴും ചികില്‍സയിലാണ്. പ്രശ്്‌ന പരിഹാരത്തിനായി അധ്യാപകരും വിദ്യാര്‍ഥികളും നല്‍കിയ നിവേദനങ്ങള്‍ അധികൃതര്‍ കൈയൊഴിഞ്ഞതോടെയാണ്. വിദ്യാര്‍ഥികല്‍ പ്രതീകാത്മക സീബ്രാലൈന്‍ തീര്‍ത്ത് പുതിയ സമര ചരിത്രം രചിച്ചത്. പിടിഎ പ്രസിഡന്റ് സി എച്ച് ഷരീഫ്, കെ പി റഷീദ്, എം ഷഫീഖ്, ജമല്‍, വിദ്യാര്‍ഥി പ്രതിനിധികളായ സഫ, സഫ്വാന്‍, സാലിഹ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it