kannur local

അധികൃതര്‍ ആശങ്കയകറ്റണം: എസ്ഡിപിഐ

അഴീക്കോട്: ബൈപാസ് റോഡിനു വേണ്ടിയുള്ള സ്ഥലമെടുപ്പില്‍ കോട്ടക്കുന്ന് പ്രദേശവാസികള്‍ക്കുള്ള ആശങ്കയും അവ്യക്തതയും അകറ്റാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജനവാസ മേഖലയിലൂടെ ബൈപാസ് നി ര്‍മിക്കുമ്പോള്‍ കുറഞ്ഞ രീതിയില്‍ ബാധിക്കുന്ന വിധത്തില്‍ സ്ഥലമെടുപ്പ് നടത്തണം. സ്ഥലമേറ്റെടുക്കുന്നതിനു മുമ്പ് രൂപരേഖ പ്രദേശവാസികള്‍ക്കു മുന്നില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യണം. സാറ്റലൈറ്റ് സര്‍വേ നടത്തി മുന്നറിയിപ്പില്ലാതെ സര്‍വേ നടത്തുന്നത് ആശങ്ക വളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ. സര്‍വകക്ഷി യോഗം ചേര്‍ന്ന് രൂപരേഖകള്‍ സംബന്ധിച്ച അവ്യക്തത മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it