wayanad local

അധികൃതര്‍ അവഗണിച്ചു; പനമരത്ത് വിദ്യാര്‍ഥികള്‍ സീബ്രാലൈന്‍ വരച്ചു

പനമരം: അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് രംഗത്തിറങ്ങിയ വിജയ കോളജ് വിദ്യാര്‍ഥികള്‍ ടൗണില്‍ സീബ്രാലൈന്‍ പുനസ്ഥാപിച്ചു. ആറു മാസം മുമ്പ് വരച്ച സീബ്രാലൈന്‍ മാഞ്ഞുപോയിരുന്നു.
മാസങ്ങള്‍ പിന്നിട്ടിട്ടും ബന്ധപ്പെട്ടവര്‍ മുഖംതിരിഞ്ഞു നില്‍ക്കുന്ന അവസ്ഥയാണ്. ടൗണില്‍ കാല്‍നടയാത്രക്കാരെ വാഹനമിടിക്കുന്നതു പതിവായതോടെയാണ് സീബ്രാലൈന്‍ വരയ്ക്കാന്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങിയത്. സ്‌കൂളിന് സമീപം റോഡില്‍ വരച്ച സീബ്രാലൈന്‍ മാഞ്ഞത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയായില്ല. ഹൈസ്‌കൂള്‍ ജങ്ഷന്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന ഭാഗമാണ്. ഗവ. ആശുപത്രിയിലേക്കുള്ള കവലയില്‍ സീബ്രാലൈന്‍ മാഞ്ഞിട്ട് മാസങ്ങളായി. ഇവിടെ യാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുന്നതു നന്നേ ബുദ്ധിമുട്ടിയാണ്. വേനലിന്റെ വരവോടെ ടൂറിസ്റ്റുകളുടെ സഞ്ചാരം കൂടി. വിജയ കോളജിലെ ബിഎ സോഷ്യോളജി വിദ്യാര്‍ഥികളായ ശ്രീലാല്‍, അഷ്‌കര്‍, അക്ഷയ്, റാഫി, അമല്‍, അരുണ്‍, രാഹുല്‍, അനന്തു, രാജേഷ് എന്നിവരാണ് പെയിന്റുമായെത്തി മാഞ്ഞുപോയ ഭാഗങ്ങളില്‍ സീബ്രാലൈന്‍ പുനസ്ഥാപിച്ചത്.
Next Story

RELATED STORIES

Share it