thiruvananthapuram local

അധികൃതര്‍ക്ക് നിസംഗത; വര്‍ക്കലയില്‍ വയല്‍ നികത്തലും ചെമ്മണ്‍ ഖനനവും വ്യാപകം

വര്‍ക്കല: അധികൃതരുടെ ഒത്താശയോടെ വര്‍ക്കലയില്‍ വയല്‍ നികത്തലും അനധികൃത ചെമ്മണ്‍ ഖനനവും വ്യാപകം. മണ്ഡലത്തിലെ ചെറുന്നിയൂര്‍, ചെമ്മരുതി, വെട്ടൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലാണ് ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്ന അനധികൃത ഖനനവും വയല്‍ നിക—ത്തലും വ്യാപകമായിരിക്കുന്നത്.
ചെറുന്നിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ എലിയന്‍വിളാകം, പണയില്‍ക്കടവ്, മുടിയക്കോട്, വെള്ളിയാഴ്ചക്കാവ് എന്നിവിടങ്ങളിലാണ് വന്‍ തോതില്‍ കായല്‍ കേയേറിയത്. വയലുകളും തലക്കുളങ്ങളും നീര്‍ച്ചാലുകളും അന്യായമായി നിക—ത്തി സ്വകാര്യവല്‍ക്കരിക്കുന്ന പ്രവണതയും ഉണ്ട്. 120 ഹെക്ടര്‍ സ്ഥലവിസ്തൃതിയില്‍ നെല്‍ക്കൃഷി ഉണ്ടായിരുന്ന ഇവിടം നിലവില്‍ നാലിലൊന്നായി ചുരുങ്ങി. പ്രദേശത്തെ കാറാത്തല, പാലച്ചിറ,ശാസ്താംനട, വെള്ളിയാഴ്ചക്കാവ്, വെന്നികോട്, എലിയന്‍ വിളാകം എന്നീ ഏലകളിലെ ഏറെക്കുറെ ഭാഗവും ഇതിനോടകം നിക—ത്തിയിട്ടുണ്ട്. കെട്ടിട നിര്‍മാണ പെര്‍മിറ്റിന്റെ മറവില്‍ ചെമ്മരുതിയിലും വെട്ടൂരിലും നിര്‍ബാധം തുടരുന്ന ചെമ്മണ്‍ ഖനനത്തിനെതിരേയും നടപടി കാര്യക്ഷമമല്ല. ചെമ്മരുതി പഞ്ചായത്ത് - വില്ലേജ് ഓഫിസുകള്‍ക്ക് സമീപത്തെ പുരയിടത്തില്‍ നിന്നും സ്വകാര്യ വ്യക്തി മണ്ണ് ഖനനം ചെയ്തത് വിവാദമായിരുന്നു.
അധികൃതരുടെ മൂക്കിനുതാഴെ നടന്ന നിയമലംഘനത്തിനെതിരേ പ്രതിഷേധം ശക്തമായതോടെയാണ് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. വെട്ടൂര്‍ പഞ്ചായത്തിലും സമാന സ്ഥിതിയാണുള്ളത്. പ്രദേശത്തെ പ്ലാവഴികം വാര്‍ഡില്‍, കണ്ണേറ്റില്‍ - ചെമ്പന്‍ കുന്ന് പ്രദേശത്ത് വീട് നിര്‍മാണത്തിനെന്ന വ്യാജേന പെര്‍മിറ്റെടുത്താണ് ഖനനം തുടരുന്നത്. വീട് നിര്‍മിക്കുന്നതിനും മറ്റും നിയമാനുസൃതം പെര്‍മിറ്റ് വാങ്ങുകയും തുടര്‍ന്ന് മൈനിങ് ആന്റ് ജിയോളജിയില്‍ നിന്ന് അനുമതി നേടുയുമാണ് ഖനന മാഫിയയുടെ പ്രവര്‍ത്തനം. ആര്‍ഡിഒ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് പ്രതിരോധിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.
Next Story

RELATED STORIES

Share it