palakkad local

അധികൃതര്‍ക്ക് നടപടിയില്ല; ആനക്കര അങ്ങാടിയില്‍ മാലിന്യം കുന്നുകൂടുന്നു



ആനക്കര :  ആനക്കര അങ്ങാടിയില്‍ മാലിന്യം കുന്നുകൂടി കിടക്കുന്നു. അങ്ങാടിയും വഴിയോരങ്ങളും കൊതുക് വളര്‍ത്തുകേന്ദ്രങ്ങള്‍. പാടശേഖരങ്ങള്‍ സിറിഞ്ചുകളും പ്ലാസ്റ്റിക് കവറുംകളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കൊണ്ടു നിറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ശുചീകരണ യജ്ഞം ആരംഭിച്ച് ആദ്യ ദിനം കഴിഞ്ഞെങ്കിലും അങ്ങാടിക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അങ്ങാടിയിലെ ചില കച്ചവടക്കാര്‍ മാലിന്യം തളളുന്നത് അങ്ങാടിക്ക് തണലേകുന്ന മരങ്ങള്‍ക്ക് ചുവട്ടിലും പൊതു ടാപ്പുകള്‍ക്ക് സമീപവുമാണ്. അങ്ങാടിയിലെ യൂണിയന്‍ തൊഴിലാളികളും പൊതു പ്രവര്‍ത്തകരും ചില ടാക്‌സി ഡ്രൈവര്‍മാരുമാണ് അങ്ങാടിയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്താറുളളത്. പഞ്ചായത്ത് ഈ അടുത്ത കാലത്തൊന്നും അങ്ങാടിയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിയിട്ടില്ല. റോഡും അങ്ങാടിയും മാത്രമല്ല മേപ്പാടത്ത് ആരംഭിച്ച് ആനക്കര സെന്ററിലെ നീലിയാട് റോഡരികിലെ പാടശേഖരത്ത് ചെന്ന് ചേരുന്ന തോടിലൂടെ ഔഴുകിയെത്തുന്നത് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍. വീടുകളിലെ മാലിന്യങ്ങള്‍ തള്ളാനാണ് ഈ തോട് എന്നാണ് പാടശേഖരത്ത്  കാണുന്ന മാലിന്യങ്ങള്‍ കാണുമ്പോള്‍ തോന്നുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it