thrissur local

അധികൃതരുടെ കെടുകാര്യസ്ഥത: സിവില്‍ സപ്ലൈസ് ഗോഡൗണില്‍ ടണ്‍ കണക്കിന് അരി മഴയില്‍ നശിച്ചു



വടക്കാഞ്ചേരി: മതിയായ സംവിധാനങ്ങളുള്ള വെയര്‍ ഹൗസ് ഗോഡൗണില്‍ സൂക്ഷിക്കാതെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ സൂക്ഷിച്ച ടണ്‍ കണക്കിന് അരി മഴ കൊണ്ട് നശിച്ചു. വടക്കാഞ്ചേരിയില്‍ റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള സിവില്‍സപ്ലൈസ് ഗോഡൗണിലാണ് ഇത് സംഭവിച്ചത്. തൊട്ടടുത്തുള്ള വെയര്‍ഹൗസില്‍ അരി സൂക്ഷിക്കാന്‍ സ്ഥലമില്ല എന്ന് പറഞ്ഞുകൊണ്ട് സപ്ലൈ ഓഫീസര്‍ വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഈ ഗോഡൗണിലാണ് അരി സൂക്ഷിച്ചത്. എന്നാല്‍ വെയര്‍ഹൗസില്‍ സ്ഥലമുണ്ടായിട്ടും ഈ ഗോഡൗണിലേക്ക് മാറ്റിയത് ഓഫീസര്‍ അനധികൃതമായി അരി മറിച്ചുകൊടുക്കാനാണ് എന്ന് ആക്ഷേപമുണ്ട്. ഇതുമൂലം ടണ്‍ കണക്കിന് അരിയാണ് ഇവിടെ മഴയില്‍ കുതിര്‍ന്ന് നശിച്ചിരിക്കുന്നത്. നനഞ്ഞ അരി പുതിയ ചാക്കിലേക്ക് മാറ്റിയിട്ട് ഉപയോഗയോഗ്യമല്ല എന്ന് പറഞ്ഞ് തിരിച്ചയക്കുന്നതിലൂടെ പൊതുവിതരണവകുപ്പിന് വന്‍ നഷ്ടമാണ് ഉണ്ടാകുന്നത്. വിപണയില്‍ അരിവില ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ ഇതിന് എതിരെ നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ജനകീയാവശ്യം.
Next Story

RELATED STORIES

Share it