thiruvananthapuram local

അധികൃതരുടെ അവഗണന; പുറമ്പോക്കുഭൂമികള്‍ നഷ്ടമായി

വെഞ്ഞാറമൂട്: റവന്യൂ വകുപ്പിലെയും പഞ്ചായത്ത് വകുപ്പിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അവഗണന മൂലം കോടിക്കണക്കിനു രൂപ വിലമതിക്കാവുന്ന റവന്യൂ ഭൂമികള്‍ അന്യാധീനമായി.
നെല്ലനാട് വില്ലേജ് പരിധിയില്‍ പഞ്ചായത്ത് അധീനതയിലുള്ള 12.33 ഏക്കര്‍ ഭൂമിയും റവന്യൂ വകുപ്പ് അധീനതയിലുള്ള 59.64 ഏക്കര്‍ ഭൂമിയുമാണ് അനധികൃത കൈയേറ്റം വഴി നഷ്ടമായത്. റോഡുവശങ്ങളിലെയും തോടുകളുടെ വശങ്ങളിലും കുളങ്ങളുടെ സമീപത്തുമുള്ള പുറമ്പോക്കുഭൂമികളാണ് അന്യാധീനപ്പെട്ടവയില്‍ ഏറെയും.
ചിലയിടങ്ങളില്‍ കുളങ്ങളും തോടുകളും വരെ കൈയേറിയ സംഭവങ്ങളുമുണ്ടായി. നെല്‍പ്പാടങ്ങള്‍ വ്യാപകമായി നികത്തിയതിനോടൊപ്പം തോടുവരമ്പുകളും കൂടി സ്വന്തം പുരയിടങ്ങളോട് കൂട്ടിച്ചേര്‍ക്കുന്ന രീതിയും പിന്നീട് തോടു തന്നെ മണ്ണിട്ടുനികത്തി കൈയടക്കുന്ന രീതിയാണ് പലരും സ്വീകരിച്ചത്. കുളങ്ങളും നികത്തിയതോടൊപ്പം അതിനു ചുറ്റുമുള്ള പുറമ്പോക്കുഭൂമികളും കൈയടക്കി.
രാഷ്ട്രീയതലത്തിലും ഉദ്യോഗസ്ഥതലത്തിലും സ്വാധീനമുള്ളവരും പണസ്വാധീനമുള്ളവരും ഭൂമാഫിയകളുമാണ് കൈയേറ്റത്തിനു മുന്നില്‍ നിന്നത്. എന്നാല്‍ ഇതൊക്കെ തടയിടേണ്ടുന്ന പഞ്ചായത്ത് റവന്യൂ അധികൃതരാവട്ടെ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.
Next Story

RELATED STORIES

Share it