malappuram local

അധികൃതരുടെ അലംഭാവത്തില്‍ എസ്ഡിപിഐ പ്രതിഷേധം

കൊളപ്പുറം: വേങ്ങര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കൊളപ്പുറം കൂമഞ്ചിന അങ്കണവാടിയില്‍ നിന്നു വിദ്യാര്‍ഥി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞുമാറാനുള്ള അധികൃതരുടെ നടപടിയില്‍ എസ്ഡിപിഐ വേങ്ങര, എആര്‍ നഗര്‍ പഞ്ചായത്ത് കമ്മിറ്റികള്‍ പ്രതിഷേധിച്ചു. വിദ്യാര്‍ഥിക്ക് വീട്ടില്‍ നിന്നാവാം അപകടം സംഭവിച്ചതെന്നാണ് വാര്‍ഡംഗവും അങ്കണവാടി അധികൃതരും ആരോപിക്കുന്നത്. എന്നാല്‍ വിദ്യാര്‍ഥിയെ ഉച്ചക്ക് 3.—30 ഓടെ വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ കുട്ടി മയക്കത്തിലായിരുന്നു.
വീട്ടിലെത്തിയതിനു ശേഷവും ഉണരാത്തതിനെ തുടര്‍ന്ന് മാതാവ് നോക്കിയപ്പോഴാണു കുട്ടിയുടെ വായില്‍ നിന്നു നുരയും പതയും വന്ന നിലയില്‍ കണ്ടത്. ഉടനെ തിരൂരങ്ങാടി ആശുപത്രിയിലെത്തിച്ചു. പരിശോധിച്ചോപ്പോള്‍ കുട്ടിക്ക് പാമ്പുകടിയേറ്റതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. മെഡിക്കല്‍ കോളജിലെത്തുന്നതിനു മുന്‍പെ കുട്ടി മരിച്ചു. പകുതി പൊളിച്ച കെട്ടിടത്തില്‍ വൃത്തിഹീനമായ അവസ്ഥയിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. അങ്കണവാടിയുടെ ഒരുവശത്ത് വിറകുകളും തേങ്ങകളും കൂട്ടിയിട്ടിട്ടുണ്ട്.
പാമ്പുകളും മറ്റും അധിവസിക്കുന്ന കെട്ടിടത്തില്‍ നിറയെ മാളങ്ങളുമുണ്ട്. സുരക്ഷിതമല്ലാത്ത സ്ഥലത്ത് അങ്കണവാടി പ്രവര്‍ത്തിപ്പിക്കുന്നതിനാലാണ് അത്യാഹിതമുണ്ടായത്. സുരക്ഷയൊരുക്കാതെ അങ്കണവാടി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്നു എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു. പാര്‍ട്ടി വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ, റസാഖ് വേങ്ങര, എആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ഈസ മമ്പുറം, റഫീഖ്, സംസാരിച്ചു.
Next Story

RELATED STORIES

Share it