thrissur local

അധികൃതരുടെ അനാസ്ഥ; ഭാരതപ്പുഴയില്‍ എസ് ഡിപിഐ പ്രതീകാത്മക തടയണ നിര്‍മിച്ചു



ചെറുതുരുത്തി: ഭാരതപ്പുഴയി ല്‍ തടയണ നിര്‍മിക്കുക, മുന്നണികളുടെ നുണ പ്രചാരണങ്ങ ള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ ഷൊര്‍ണൂര്‍ മുനിസിപ്പല്‍ കമ്മിറ്റി ഷൊര്‍ണൂര്‍ ഭാരതപ്പുഴയില്‍ പ്രതീകാത്മക തടയണ തീര്‍ത്തു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ മനുഷ്യത്തടയണയില്‍ അണിചേര്‍ന്നു. തടയണ നിര്‍മിക്കാമെന്ന വാഗ്ദാനം പതിറ്റാണ്ട് കഴിഞ്ഞിട്ടും സാധ്യമാക്കാന്‍ ഇടതു-വലതുമുന്നണികള്‍ക്കായിട്ടില്ല. 2007ല്‍ കരാറുകാരന്റെ മരണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച തടയണ നിര്‍മാണം പുനരാരംഭിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഷൊര്‍ണൂര്‍ നഗരസഭാ പ്രദേശത്തെയും വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെയും ഉള്‍പ്പടെ ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ളത്തിന് ആവശ്യമായ പദ്ധതിയാണ് അധികൃതരുടെ അലംഭാവം മൂലം നടപ്പാകാതെ പോകുന്നതെന്ന് എസ്ഡിപിഐ നേതാക്കള്‍ കുറ്റപ്പെടുത്തി. എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി സമരം ഉദ്ഘാടനം ചെയ്തു. ഷൊര്‍ണൂര്‍ നഗരസഭാ കൗണ്‍സിലര്‍ ടി എം മുസ്തഫ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്ഡിടിയു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ആര്‍ യു ഷെഫീര്‍, എസ്ഡിപിഐ ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് മുസ്തഫ കുളപ്പുള്ളി, ചേലക്കര മണ്ഡലം പ്രസിഡന്റ് അബൂതാഹിര്‍, സെക്രട്ടറി അബ്ദുല്‍ റഹ്്മാന്‍, ഷൊര്‍ണൂര്‍ മണ്ഡലം സെക്രട്ടറി ഷെരീഫ് തൃക്കടീരി, മണ്ഡലം വൈസ് പ്രസിഡന്റ് സിദ്ദീഖ് ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍ മുന്‍സിപ്പല്‍ സെക്രട്ടറി ഷെക്കീര്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it