kozhikode local

അധികൃതരുടെ അനാസ്ഥ; പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു; പ്രതിഷേധവുമായി നാട്ടുകാര്‍

താമരശ്ശേരി: കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു. ദേശിയപാതയില്‍ താമരശ്ശേരിക്കും ചുങ്കത്തിനുമിടയില്‍ കെടവൂര്‍ എല്‍പി സ്‌കൂളിനു സമീപമാണ് ഒന്നരമാസത്തോളമായി കുടിവെള്ളം പാഴാവുന്നത്.
സ്‌കൂളിനു സമീപത്തെക്ക് വാട്ടര്‍ അതോറിറ്റി വക ഇട്ട പൈപ്പാണ് പൊട്ടിത്തകര്‍ന്നത്. ഇതില്‍ നിന്നുള്ള വെള്ളമാണ് രാവിലെയും വൈകുന്നേരം പമ്പിങ് നടക്കുമ്പോള്‍ ദേശീയപാതക്കരികിലൂടെ ഒലിച്ചുപോവുന്നത്. സമീപത്തെ കെട്ടിട നിര്‍മാണത്തിനായി ഉപയോഗിച്ച എക്‌സ്‌കവേറ്റര്‍ മൂലമാണ് പൈപ്പ് ലൈന്‍ പൊട്ടിപ്പോയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഏറെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഈ അവസരത്തില്‍ ഇവ നന്നാക്കി ജലം പാഴാവുന്നത് തടയാന്‍ കെട്ടിട ഉടമ നടപടിയൊന്നും എടുത്തിട്ടില്ലെന്ന ആരോപണവും ശക്തമാണ്. വെള്ളം നിരന്തരം പാഴായിട്ടും അധികൃതര്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് പ്രദേശ വാസികളും കച്ചവടക്കാരും കുറ്റപ്പെടുത്തി. അധികൃതരുടെ അനാസ്ഥക്കെതിരെ ജില്ലാ കലക്ടര്‍ക്കും ജലവിഭവവകുപ്പിനും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് സാമൂഹ്യ പ്രവര്‍ത്തകര്‍.
Next Story

RELATED STORIES

Share it