ernakulam local

അധികൃതരുടെ അനാസ്ഥ : നഗരസഭ കെട്ടിടം സാമൂഹികവിരുദ്ധരുടെ താവളം



ആലുവ: നഗരസഭ അധികൃതരുടെ അനാസ്ഥ മൂലം സ്വന്തം കെട്ടിടം സാമൂഹിക വിരുദ്ധ സംഘങ്ങളുടെ താവളമായി. നഗരത്തിന്റെ ഹൃദയഭാഗമായ ബാങ്ക് കവലയിലെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്ക് അവന്യു കെട്ടിടമാണ് സാമൂഹ്യ വിരുദ്ധരുടേയും ഗുണ്ടാസംഘങ്ങളുടേയും താവളമായത്. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം തന്നെ ഇപ്പോള്‍ നഗരസഭക്ക് ബാധ്യതയായിരിക്കുകയാണ്. വാടക സംബസിച്ച തര്‍ക്കങ്ങളും മറ്റും മൂലം ഈ കെട്ടിടത്തിലെ ഭൂരിഭാഗം മുറികളും അനാഥമാണിപ്പോഴും .സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കാകട്ടെ സുരക്ഷിതത്വ പ്രശ്‌നങ്ങളടക്കമുള്ള പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ട്. രാത്രി കാലങ്ങളില്‍ നഗരത്തിലെ അനാശ്യാസ സംഘങ്ങളും തമ്പടിക്കുന്നത് ഇവിടെയാണ.് ഈ കെട്ടിടത്തിലെ ഒരു സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയെയാണ് അടുത്തിടെ ഈ കെട്ടിടത്തിലെ ബാത്ത് റൂമില്‍ വച്ച് ഒളിഞ്ഞിരുന്ന മോഷ്ടാവ് കണ്ണില്‍ മുളക് പൊടി വിതറി കീഴ്‌പ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. കെട്ടിടത്തിലെ ബാത്ത് റൂമുകള്‍ മുഴുവന്‍ വാതിലുകളടക്കം തകര്‍ന്നിട്ട് നാളുകളായി. പല കക്കൂസുകളും നിറഞ്ഞൊഴുകുന്ന അവസ്ഥയിലാണിപ്പോള്‍ ദുര്‍ഗന്ധം നിമിത്തം ഈ കെട്ടിടത്തിന് സമീപത്തുകൂടി പോലും വഴി നടക്കാനാകാത്ത സ്ഥിതിയാണുള്ളത്. സെപ്റ്റിക് ടാങ്ക് മാലിന്യം പുറത്തേക്കൊഴുകിയിട്ടും സ്വന്തം ചിലവില്‍ ശുചീകരികരിക്കാനായിരുന്നു കെട്ടിടത്തിലെ വ്യാപാരികളോട് നഗരസഭ ആവശ്യപ്പെട്ടത് കഴിഞ്ഞ ശിവരാത്രി നാളില്‍ ഈ കെട്ടിടത്തിന്റെ ഗോവണിക്ക് സമീപം രാത്രിയില്‍ തീപ്പിടിച്ചിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ ഭാഗത്തെ കത്തിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ പോലും അധികൃതര്‍ക്കായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയില്‍ കുപ്രസിന്ധരായ രണ്ട് മോഷ്ടാക്കളെയാണ് നാട്ടുകാര്‍ ഈ കെട്ടിടത്തില്‍ നിന്നും പിടികൂടിയത്. ഈ കെട്ടിടത്തിന് സമീപം നഗരസഭ സ്ഥാപിച്ച ഇ ടോയ്‌ലറ്റും സാമൂഹ്യ വിരുദ്ധരുടെ ഒളിത്താവളമായിരിക്കുകയാണിപ്പോള്‍ കെട്ടിടത്തിലെ വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടി കാട്ടുന്ന വ്യാപാരികളോട് കെട്ടിടത്തില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന മട്ടിലാണ് നഗരസഭ അധികൃതരുടെ മറുപടി.
Next Story

RELATED STORIES

Share it