kozhikode local

അധികൃതരുടെ അനാസ്ഥ; ക്ഷേമപെന്‍ഷന്‍ വിതരണംഗുണഭോക്താക്കള്‍ക്ക് ദുരിതമാവുന്നു

മുക്കം: വിവിധ ക്ഷേമ പെന്‍ഷനുകളുടെ വിതരണം ഉപഭോക്താക്കള്‍ക്ക് ദുരിതമാവുന്നു. സംസ്ഥാന സര്‍ക്കാരിന്റേയും മുക്കം നഗരസഭാധികൃതരുടേയും അനാസ്ഥയാണ് സ്ത്രീകളും പ്രായം ചെന്നവരുമായ നിരവധി പേര്‍ക്ക് ദുരിതമായത്. നടക്കാന്‍ പോലും ശേഷിയില്ലാത്തവര്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ബന്ധപ്പെട്ട കേന്ദ്രത്തിലെത്തുന്നത്.
വാര്‍ധക്യകാല പെന്‍ഷന്‍, ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍, 50 വയസു കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ തുടങ്ങിയവയാണ് ബാങ്ക് ചെക്കായി ഇത്തവണ ത്രിതല പഞ്ചായത്ത് ഓഫിസുകളില്‍ നിന്ന് വിതരണം ചെയ്തത്. നേരത്തെ പെന്‍ഷനുകള്‍ മണിയോര്‍ഡറായി ഉപഭോക്താക്കളുടെ വീടുകളിലെത്തിയിരുന്നു. പിന്നീടത് ബാങ്ക് വഴിയും പോസ്റ്റ് ഓഫിസ് എക്കൗണ്ട് വഴിയുമായി.
പോസ്റ്റ് ഓഫിസുകളില്‍ കോര്‍ ബാങ്കിങ് സംവിധാനമില്ലാത്തതിനാല്‍ ഇത്തവണ വിതരണം ഏറ്റെടുത്തിരുന്നില്ല. തുടര്‍ന്ന്തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ചെക്ക് വഴി പെന്‍ഷന്‍വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ചെക്ക് ലഭിച്ചെങ്കിലും ഉപഭോക്താക്കള്‍ക്ക് പണം യഥാസമയംകിട്ടാത്ത അവസ്ഥയാണ്. സ്‌റ്റേറ്റ് ബാങ്കിന്റെ ചെക്കാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത് എന്നിരിക്കേ ഇവിടെ എക്കൗണ്ടില്ലാത്തവര്‍ക്ക് എക്കൗണ്ട് ഉള്ളബാങ്കില്‍ചെക്ക്കളക്ഷന് നല്‍കി കാത്തിരിപ്പിന് ശേഷമേ പണം ലഭിക്കൂ. വിതരണ കേന്ദ്രങ്ങളിലെത്തി ചെക്ക് കൈപറ്റാനാണ് ഏറെ ദുരിതം.
മുക്കം മുനിസിപ്പാലിറ്റിയില്‍ ഇഎംഎസ് ഓഡിറ്റോറിയത്തിന്റെ രണ്ടാം നിലയിലായിരുന്നു പെന്‍ഷന്‍ വിതരണം. കെട്ടിടത്തിന്റെ പടികള്‍ കയറി പെന്‍ഷന്‍ വിതരണം നടക്കുന്ന ഹാളിലെത്താന്‍ തന്നെ പലരും ഏറെ പണിപ്പെട്ടു. എത്തിയവരാവട്ടെ ഏറെ നേരം ക്യൂവില്‍ നില്‍ക്കേണ്ടിയും വന്നു. ഇതോടെ പലരും തല കറങ്ങി വീഴുന്ന അവസ്ഥ വരെയുണ്ടായി.
അതേ സമയം സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥയാണ് ഉപഭോക്താക്കള്‍ക്ക് ഈ ദുരിതമുണ്ടാവാന്‍ കാരണമെന്ന് നഗരസഭാ അധികൃതര്‍ പറയുന്നത്. വീട്ടില്‍ മണിയോര്‍ഡറായി ലഭിച്ചിരുന്ന പെന്‍ഷന്‍ തുകക്കായി വിതരണ കേന്ദ്രങ്ങളും ബേങ്കുള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങും കയറിയിറങ്ങി പ്രയാസപ്പെടുകയാണ് വൃദ്ധരും വികലാംഗരും ഉള്‍ക്കൊള്ളുന്ന അശണര്‍.
Next Story

RELATED STORIES

Share it