Second edit

അധികാരവും ആയുസ്സും

അധികാരം ദീര്‍ഘായുസ്സ് നല്‍കുന്നു എന്നു പറയാറുണ്ട്. സമയാസമയം ആരോഗ്യപരിശോധന നടത്താന്‍ സൗകര്യമുണ്ട് എന്നതു മാത്രമല്ല അതിനു കാരണം. അനുസരിക്കാനും ബഹുമാനിക്കാനും ഭയപ്പെടാനും ആളുകളുണ്ടാവുന്നത് ഒരുതരം വാജീകരണൗഷധത്തിന്റെ ഫലം ചെയ്യും. ഇതുസംബന്ധിച്ച് വളരെ വിസ്തരിച്ച ഒരു പഠനം നടന്നത് 70കളിലാണ്. ലണ്ടന്‍ യൂനിവേഴ്‌സിറ്റി കോളജിലെ മൈക്കേല്‍ മാമട്ട് ഉന്നത ബ്രിട്ടിഷ് ഉദ്യോഗസ്ഥന്മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ പിരമിഡിന്റെ മുകളിലെത്തുന്നവര്‍ക്ക് ആയുസ്സ് കൂടുതലാണെന്നു തെളിഞ്ഞു. വലിയ ആഗ്രഹങ്ങളും ഇച്ഛാശക്തിയും ആരോഗ്യം നിലനിര്‍ത്തുന്നുവെന്നായിരുന്നു സൂചന.
എന്നാല്‍, ബ്രിട്ടിഷ് മെഡിക്കല്‍ ജേണല്‍ ഈയിടെ പ്രസിദ്ധീകരിച്ച ഒരു ഗവേഷണപ്രബന്ധത്തില്‍ അധികാരത്തിലേക്കുള്ള യാത്ര എപ്പോഴും ദീര്‍ഘായുസ്സ് നല്‍കുന്നില്ലെന്ന് സൂചിപ്പിക്കുന്നു. ഹാവഡ് സര്‍വകലാശാലയിലെ അനുപം ജെനയും ടീമും ഇപ്രാവശ്യം പഠനം നടത്തിയത് രാഷ്ട്രീയനേതാക്കളിലാണ്. ബ്രിട്ടനിലും യുഎസിലും തിരഞ്ഞെടുപ്പ് ജയിച്ച 279 പേരുടെ ആയുരാരോഗ്യസൗഖ്യത്തെപ്പറ്റിയുള്ള വിവരങ്ങള്‍ അവര്‍ ശേഖരിച്ചു. തിരഞ്ഞെടുപ്പില്‍ തോറ്റ 261 പേരെയും പഠനവിധേയമാക്കിയിരുന്നു. ജയിക്കുന്നവര്‍ക്ക് അവരുടെ ആയുസ്സില്‍ ശരാശരി 2.7 വര്‍ഷം നഷ്ടമാവുന്നു എന്ന നിഗമനത്തിലാണ് ഗവേഷകര്‍ എത്തിയത്. രാഷ്ട്രീയപ്രവര്‍ത്തനം സിവില്‍ സര്‍വീസില്‍ ഉദ്യോഗം ഭരിക്കുന്നതിനേക്കാള്‍ സംഘര്‍ഷം നിറഞ്ഞതാവാം ഇതിനൊരു കാരണം. കുതികാല്‍വെട്ട് അവിടെയാണല്ലോ കൂടുതല്‍.
Next Story

RELATED STORIES

Share it