അധികാരപരിധി നോക്കാതെ ഉദ്യോഗസ്ഥനെ ഡിജിപിക്ക് നിയമിക്കാം: സുപ്രിംകോടതി

ന്യൂഡല്‍ഹി: അധികാരപരിധിക്കു പുറത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണത്തിന് ഉന്നത പോലിസ് ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ സംസ്ഥാനത്തെ പോലിസ് ഡയറക്ടര്‍ ജനറലി(ഡിജിപി)ന് അധികാരമുണ്ടെന്ന് സുപ്രിംകോടതി. അധികാരപരിധിക്കു പുറത്തുള്ള ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കുന്നതിന് പോലിസ് ഉദ്യോഗസ്ഥനെ നിയമിക്കാന്‍ ഡിജിപിക്കാവില്ലെന്ന കേരള ഹൈക്കോടതി ഉത്തരവ് ജസ്റ്റിസുമാരായ രഞ്ജന ഗോഗോയ്, പ്രഫുല്ല സിപന്ത് എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി.
ഓരോ കേസിന്റെയും പ്രത്യേകതയും സാഹചര്യവുമനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് ഡിജിപിക്ക് അധികാരമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹൈക്കോടതി വിധിക്കെതിരേ കേരള സര്‍ക്കാരും കേസിലെ പരാതിക്കാരനായ പി ഒ സൗരഭനുമാണ് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്. ഒരു വിവാഹ തര്‍ക്കവുമായി ബന്ധപ്പെട്ട് രണ്ടു ക്രിമിനല്‍ കേസുകളാണുണ്ടായിരുന്നത്. സൗരഭന്‍ ഒന്നില്‍ പരാതിക്കാരനും രണ്ടാമത്തേതില്‍ പ്രതിയുമാണ്. രണ്ടു കേസുകളും അന്വേഷിക്കാന്‍ പോലിസ് ഉദ്യോഗസ്ഥനെ നിയമിക്കാനഭ്യര്‍ഥിച്ച് ഡിജിപിക്ക് അയാള്‍ ഹരജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി നിയോഗിച്ച ഉയര്‍ന്ന പോലിസ് ഓഫിസറുടെ നിയമനമാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്.
Next Story

RELATED STORIES

Share it