Pathanamthitta local

'അധികാരം തലക്കുപിടിച്ച വിഎസ് തന്റെ അഭിപ്രായങ്ങള്‍ തിരുത്തുകയാണ് '

അടൂര്‍: അധികാരം തലക്കുപിടിച്ച വിഎസ് തന്റെ അഭിപ്രായങ്ങള്‍ തുടരെ തിരുത്തുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അടൂരില്‍ യുഡിഎഫ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പരം കണ്ടാല്‍ മിണ്ടാത്ത പിണറായിയും വിഎസും എങ്ങനെ സംസ്ഥാനത്തെ നയിക്കും.
അച്യുതാനന്ദന്‍ പാര്‍ട്ടിവിരുദ്ധനാണെന്ന് ആലപ്പുഴ സമ്മേളനം പുറത്തിറക്കിയ പ്രമേയം നിലനില്‍ക്കുന്നുവെന്നാണ് പിണറായി പറഞ്ഞത്. പാര്‍ട്ടിവിരുദ്ധനായ ഒരാള്‍ എങ്ങനെ സംസ്ഥാനത്ത് പ്രചാരണം നടത്തുന്നതെന്ന് ചെന്നിത്തല ചോദിച്ചു. ഫേസ്ബുക്കില്‍ എഴുതുന്നതെല്ലാം മണിക്കുറുകള്‍ക്കുള്ളില്‍ തിരുത്തുന്നു.
കംപ്യൂട്ടറിനെതിരെ ഒരുകാലത്ത് സമരം ചെയ്ത സിപിഎം നേതാക്കള്‍ ഇരുകൈകൡലും ഫോണും നവമാധ്യമങ്ങളുമൊക്കെ ഉപയോഗിക്കുന്നത് ശ്രദ്ധേയമാണ്. വിഎസ് അഴിമതിക്കെതിരെയാണ് പറയുന്നത്.
വിഎസ്സിന്റെയും മകന്റെയും പേരില്‍ വിജിലന്‍സ് കേസുണ്ട്. വിഎസ് മുഖ്യമന്ത്രിയാകാന്‍ മോഹം കണ്ടു നടക്കുകയാണ്. എന്നാല്‍ പിണറായി ആകട്ടെ മുഖ്യമന്ത്രിയായ മട്ടിലാണ് നടക്കുന്നത്. സിപിഎമ്മിലുള്ള അഭിപ്രായ വ്യ്തായസം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ദിവസം കഴിയുന്തോറും യുഡിഎഫിന് അനുകൂലമായി കേരള രാഷ്ടീയം മാറിയെന്നും ചെന്നിത്തല പറഞ്ഞു. അധികാരം പിടിച്ചടക്കാന്‍ മദ്യലോബിയുമായി എല്‍ഡിഎഫ് മദ്യലോബിയുമായി കൂട്ടുകെട്ടുണ്ടാക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ബിജെപി അക്കൗണ്ടു തുറക്കാന്‍ പോകുന്നില്ല. ബിജെപിയുടെ വെല്ലുവിളി നേരിടാന്‍ യുഡിഎഫിനും കോണ്‍ഗ്രസിനും മാത്രമേ കഴിയുകയുള്ളു.
വര്‍ഗീയതക്കെതിരെയുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്. വര്‍ഗീയശക്തികളെ കൂട്ടുപിടിച്ച് ബിജെപി അക്കൊണ്ടു തുറക്കാന്‍ ശ്രമിക്കുന്നു. സര്‍വേഫലങ്ങള്‍ കാര്യമായെടുക്കേണ്ട. ജനങ്ങളുടെ സര്‍വേ യുഡിഎഫിന് ഒപ്പമാണ്. യുഡിഎഫിന്റെ തുടര്‍ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. വികസനവും കാരുണ്യസ്പര്‍ശവും ഒരുപോലെ കൊണ്ടുപോയ സര്‍ക്കാരാണ് ഇത്. കേരളത്തിലെ പൊലീസ് ജനപക്ഷത്തു നിന്നാണ് പ്രവര്‍ത്തിച്ചത്. വികസനം ഉണ്ടാകണമെങഅകിലും പുരോഗമനം ഉണ്ടാകണമെങ്കിലും സമാധാനമാണ് ആവശ്യം. മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന് അനത്യം കുറിക്കാന്‍ കഴിഞ്ഞു. ദുരിതാശ്വാസനിധിയില്‍ നിന്ന് ചികിത്സാ സഹായം ലഭിക്കാത്ത ഒരു രോഗികളും ഉണ്ടാകില്ല.
തോപ്പില്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി തോമസ്, ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ്, ആന്റോ ആന്റണി എം പി, സ്ഥാനാര്‍ഥി കെ കെ ഷാജു, മന്ത്രി അടൂര്‍ പ്രകാശ്, വര്‍ഗീസ് പേരയില്‍, ഡി കെ ജോണ്‍, പഴകുളം മധു, ഏഴംകുളം അജു, ഗീതാ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it