അധികാരം കൈമാറും: മ്യാന്‍മര്‍ പ്രസിഡന്റ്

നേപിഡോ: പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും തടസ്സങ്ങളില്ലാതെ അധികാരം കൈമാറുന്നതിനും കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് മ്യാന്‍മര്‍ പ്രസിഡന്റ് തൈന്‍ സൈന്‍. രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയിലേക്കുള്ള ചുവടുമാറ്റത്തിന് വിജയകരമായ തുടര്‍ച്ചയും സമാധാനപരമായ വികസനവും സാധ്യമാക്കുന്നതിന് പുതിയ സര്‍ക്കാര്‍ പരിഗണന നല്‍കണമെന്നും തൈന്‍ സൈന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ സംവാദത്തിനു വേണ്ടിയുള്ള ചട്ടക്കൂട് ഉണ്ടാക്കുന്നതിനായി സ്ഥാപിക്കുന്ന പ്രത്യേക സംവാദ രൂപരേഖ നിര്‍മാണസമിതിയുടെ പ്രക്രിയയില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും പങ്കാളികളാവണം. ദേശീയ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവയ്ക്കാത്ത ഗോത്ര സായുധസംഘങ്ങള്‍ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ ജീവിക്കുന്ന ആളുകളെ പരിഗണിക്കേണ്ടതുണ്ടെന്നും തൈന്‍ സൈന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it