അധസ്ഥിത സമൂഹത്തിന്റെ രാഷ്ട്രീയ മുന്നേറ്റം: 24ന് കണ്‍വന്‍ഷന്‍

കോട്ടയം: ഭൂമി, പൗരാവകാശം, അധികാരം എന്നീ പ്രസക്തമായ മുദ്രാവാക്യങ്ങളുയര്‍ത്തി ദലിത്-ആദിവാസി സംഘടനകളും ജനാധിപത്യ പ്രസ്ഥാനങ്ങളും സംയുക്തമായി പ്രക്ഷോഭ പരിപാടികള്‍  നടത്തുമെന്ന് എം ഗീതാനന്ദന്‍.  ഇതിന്റെ ഭാഗമായുള്ള ബഹുജന കണ്‍വന്‍ഷനും സമരപ്രഖ്യാപനവും 24ന് രാവിലെ 11ന് തിരുവനന്തപുരം ഭാഗ്യമാല ഹാളില്‍ ജിഗ്നേഷ് മേവാനി ഉദ്ഘാടനം ചെയ്യും.
അധസ്ഥിത സമൂഹം രാഷ്ട്രീയ മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് ഗീതാനന്ദന്‍ പറഞ്ഞു. ദലിത്-ആദിവാസികള്‍ക്കെതിരായ അതിക്രമത്തെ തടയുന്ന നിയമങ്ങള്‍ ലഘൂകരിച്ച കോടതി വിധിക്കെതിരേ കഴിഞ്ഞ രണ്ടിന് നടന്ന ഭാരത ബന്ദിലും അന്നത്തെ ആക്രമങ്ങളില്‍ പ്രതിഷേധിച്ച് കേരളത്തില്‍ 9ന് നടന്ന ഹര്‍ത്താലിലും ദലിത്- ആദിവാസികളുള്‍പ്പെടെയുള്ള അധസ്ഥിത ജനവിഭാഗങ്ങളുടെ കൂട്ടായ്മയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഈ കൂട്ടായ്മകള്‍ പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയതായും ഇതിന്റെ ഭാഗമാണ് 24ന് നടക്കുന്ന പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.
ദലിത്-ആദിവാസി ജനതകളുടെ അവകാശങ്ങള്‍ അട്ടിമറിക്കുന്ന ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ രാജ്യത്ത് ശക്തിപ്പെടുന്നു. എന്നാല്‍, പാര്‍ശ്വവല്‍കൃതരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിലവിലുള്ള ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it