World

അദാനിക്ക് സഹായം നല്‍കില്ലെന്ന് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍

കാന്‍ബറ: അദാനി ഗ്രൂപ്പിന്റെ ആസ്‌ത്രേലിയയിലുള്ള കല്‍ക്കരി ഖനിയിലേക്കു പോര്‍ട്ട് മുതല്‍ റെയില്‍ ഗതാഗതത്തിനുള്ള പദ്ധതിക്ക് സാമ്പത്തിക സഹായം അനുവദിക്കില്ലെന്നു സര്‍ക്കാര്‍. പദ്ധതിക്ക് 900 മില്യണ്‍ ഡോളര്‍ സഹായം അനുവദിക്കണമെന്ന് ആസ്‌ത്രേലിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സ്വകാര്യ സാമ്പത്തിക സഹായം ലഭിക്കുന്നില്ലെങ്കില്‍ പദ്ധതി അവസാനിപ്പിക്കണമെന്നാണ് മന്ത്രി കാരന്‍ ആന്‍ഡ്രൂസ് അറിയത്. അദാനിയുടെ പദ്ധതിക്കെതിരേ ആസ്‌ത്രേലിയയില്‍ പരിസ്ഥിതി പ്രവര്‍ത്തകരും തദ്ദേശീയരും രംഗത്തെത്തിയിട്ടുണ്ട്.2010ലാണ് 16.5 ബില്യണ്‍ ഡോളറിന് അദാനി ഗ്രൂപ്പ് ക്യൂന്‍സ് ലാന്‍ഡിലെ ഗ്രീന്‍ഫീല്‍ഡ് കാര്‍മികേല്‍ കല്‍ക്കരി ഖനിയും അബോട്ട് പോയിന്റ് പോര്‍ട്ടും വാങ്ങിയത്. ഇതുവരെ 3.3 ബില്യണ്‍ അദാനി ഗ്രൂപ്പ് ആസ്‌ത്രേലിയയില്‍ ചെലവഴിച്ചു. ഖനിയില്‍ 800 പേര്‍ തൊഴില്‍ ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it