Pathanamthitta local

അഥീന സാദിഖ് കലോല്‍സവ വേദികളില്‍ നിന്നു പടിയിറങ്ങി

തിരുവല്ല: സിബിഎസ്ഇ സംസ്ഥാന കലോല്‍സമവത്തില്‍ തുടര്‍ച്ചയായി ആറാം തവണയും ഭരതനാട്യത്തിന് ഒന്നാംസ്ഥാനം നേടി അഥീന സാദിഖ് കലോല്‍സവ വേദികളില്‍ നിന്നു പടിയിറങ്ങി. തിരുവല്ല സെന്റ് മേരീസ് റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ഥിനിയായ അഥീന ഇനി സിബിഎസഇ കലോല്‍സവത്തില്‍ മല്‍സരാര്‍ഥിയാവില്ല.ഇക്കുറി മോഹിനിയാട്ടത്തില്‍ അഥീന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കഴിഞ്ഞ അഞ്ച് വര്‍ഷവും ഭരതനാട്യം, മോഹിനിയാട്ടം, മോണോ ആക്ട് എന്നിവയില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം നേടാനായതും ഈ കലാപ്രതിഭയുടെ തിളക്കമാര്‍ന്ന നേട്ടമാണ്.
നാളിതുവരെ വെവ്വേറെ കലോല്‍സവം സംഘടിപ്പിച്ചിരുന്ന കേരള സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനും കേരള സഹോദയ സ്‌കൂള്‍സ് കോണ്‍ഫെഡറേഷനും ഇദംപ്രഥമമായി സംഘടിപ്പിച്ച സംയുക്ത കലോല്‍സവത്തില്‍ ഭരതനാട്യത്തിന് മുന്നിലെത്തിയെന്ന കൃതാര്‍ഥതയോടെയാണ് അഥീന കലോല്‍സവത്തില്‍ നിന്നു ചിലങ്ക അഴിച്ച് പിന്മാറുന്നത്. തിരുവല്ല സ്വദേശിനിയായ അഥീന വി എംസാദിഖ് -നൈസി ദമ്പതികളുടെ മകളാണ്.
Next Story

RELATED STORIES

Share it