Sports

അത്‌ലറ്റികോയുടെ ഒരടിയില്‍ ബയേണ്‍ അടങ്ങി

അത്‌ലറ്റികോയുടെ ഒരടിയില്‍  ബയേണ്‍ അടങ്ങി
X
Atletico-the-opening-

മാഡ്രിഡ്: മുന്‍ ജേതാക്കളും ജര്‍മന്‍ അതികായ ന്‍മാരുമായ ബയേണ്‍ മ്യൂണിക്ക് ഭയപ്പെട്ടതു സംഭവിച്ചു. യു വേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സ്പാനിഷ് ടീമുകള്‍ക്കെതിരായ മോശം റെക്കോഡ് ആവര്‍ത്തിച്ച ബയേണിന് ആദ്യപാദ സെമിയില്‍ ഞെട്ടിക്കുന്ന തോല്‍വി. അത്‌ലറ്റികോ മാഡ്രിഡിനോട് അവരുടെ മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന്റെ അപ്രതീക്ഷിത പരാജയമാണ് ബയേണ്‍ ഏറ്റുവാങ്ങിയത്.
കളിയുടെ 11ാം മിനിറ്റില്‍ സോള്‍ നിഗ്വസിന്റെ വകയായിരുന്നു അത്‌ലറ്റികോയുടെ വിജയഗോള്‍. ഈ മ ല്‍സരത്തിലെ തോല്‍വിയോടെ അടുത്ത മാസം മൂന്നിന് ഹോംഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന രണ്ടാംപാദ സെമി ബയേണിനു ജീവന്‍മരണപോരാട്ടമായി മാറി.
ചാംപ്യന്‍സ് ലീഗില്‍ സ്പാനിഷ് ക്ലബ്ബുകള്‍ക്കെതിരേ മോശം റെക്കോഡാണ് ബയേണിനുള്ളത്. കഴിഞ്ഞ രണ്ടു സീസണുകളുടെയും സെമിയില്‍ സ്പാനിഷ് ടീമുകളോട് തോറ്റാണ് ബയേണ്‍ പുറത്തായത്. 2014ല്‍ റയല്‍ മാഡ്രിഡിനോടും കഴിഞ്ഞ വര്‍ഷം ബാഴ്‌സലോണയോടുമായിരുന്നു ജര്‍മന്‍ ചാംപ്യന്‍മാരുടെ തോല്‍വി. സ്‌പെയിനില്‍ കളിച്ച 13 മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ബയേണിനു ജയിക്കാനായത്.
അതേസമയം, അത്‌ലറ്റികോയാവട്ടെ ചാംപ്യന്‍സ് ലീഗി ല്‍ ഹോംഗ്രൗണ്ടിലെ റെക്കോഡ് കുറച്ചൂകൂടി മെച്ചപ്പെടുത്തി. ചാംപ്യന്‍സ് ലീഗി ല്‍ 16 കളികളില്‍ 14ാമത്തേതിലാണ് അത്‌ലറ്റികോ ഗോള്‍ വഴങ്ങാതിരിക്കുന്നത്.
ബയേണിനെ സ്തബ്ധരാക്കിസോള്‍
സ്വന്തം കാണികള്‍ക്കു മുന്നില്‍ ആത്മവിശ്വാസത്തോടെയാണ് അത്‌ലറ്റികോ തുടങ്ങിയത്. കളിയുടെ തുടക്കം മുതല്‍ അത്‌ലറ്റികോ ആക്രമിച്ചു കളിച്ചു. 11ാം മിനിറ്റില്‍ അവ ര്‍ അതിനു ലക്ഷ്യം കാണുകയും ചെയ്തു. സോളിന്റെ സൂപ്പര്‍ ഗോള്‍ ബയേണിന് അക്ഷരാര്‍ഥത്തില്‍ ഷോക്കായിരുന്നു. വലതുവിങിലൂടെ കുതിച്ചെത്തിയ സോ ള്‍ നാലു ബയേണ്‍ താരങ്ങളെ മറികടന്ന് ബോക്‌സിനുള്ളില്‍ വച്ച് തൊടുത്ത ഇടംകാല്‍ ഷോട്ട് ഡൈവ് ചെയ്ത ഗോളി മാന്വല്‍ നുയറിനെയും നിഷ്പ്രഭനാക്കി വലയില്‍ തറച്ചു.
25ാം മിനിറ്റിലാണ് ബയേണ്‍ ആദ്യമായി അത്‌ലറ്റികോ ഗോളിയെ പരീക്ഷിച്ചത്.ഡഗ്ലസ് കോസ്റ്റ വലതുമൂലയില്‍ വച്ച് തൊടുത്ത കരുത്തുറ്റ ഫ്രീകിക്ക് വലയുടെ പുറത്തുചെന്നു തറയ്ക്കുകയായിരുന്നു. 30ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ അന്റോണി ഗ്രീസ്മാന് അത്‌ലറ്റികോയുടെ ലീഡുയര്‍ത്താനുള്ള അവസരം ലഭിച്ചു. ഗ്രീസ്മാന്റെ വേഗം കുറഞ്ഞ ഷോട്ട് ബയേണ്‍ ഗോളി നുയര്‍ കോര്‍ണറിലേക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു.
അവസരങ്ങള്‍ പാഴാക്കി ബയേണ്‍
ഒന്നാംപകുതിയില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനാവാതെ പോയ ബയേണ്‍ രണ്ടാംപകുതിയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്.
55ാം മിനിറ്റില്‍ ഡേവിഡ് അലാബയുടെ 35 വാര അകലെ നിന്നുള്ള ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍ തൊട്ടടുത്ത മിനിറ്റില്‍ ജാവി മാര്‍ട്ടിനസിന്റെ ഗോള്‍ശ്രമം ഗോളി യാന്‍ ഒബ്ലെക്ക് ബ്ലോക്ക് ചെയ്തു. 74ാം മിനിറ്റില്‍ ആര്‍ത്യുറോ വിദാലിന്റെ ഗോളെന്നുറച്ച ഷോട്ടും ഗോളി വിഫലമാക്കി.
Next Story

RELATED STORIES

Share it