അത്യുഷ്ണം : രാജ്യത്ത് നൂറ്റിയറുപതിലേറെപ്പേര് മരിച്ചു
BY ajay G.A.G21 April 2016 12:00 PM GMT
X
ajay G.A.G21 April 2016 12:00 PM GMT
ന്യൂഡല്‍ഹി : കനത്ത ചൂടിനെത്തുടര്‍ന്ന് ഉടലെടുത്ത ഉഷ്ണക്കാറ്റില്‍ രാജ്യത്ത് നൂറ്റിഅറുപതിലേറെപ്പേര് മരിച്ചിട്ടുണ്ടാകുമെന്ന് റിപോര്‍ട്ടുകള്‍. മരണം 100ലേറെവരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ കണക്ക്. തെലങ്കാനയില്‍ 45 ും ഒഡിഷയില്‍ 43ും ആന്ധ്രയില്‍ 17ഉം പേര് മരിച്ചതായാണ് പുറത്തുവരുന്ന കണക്കുകള്‍. മരിച്ചവരിലേറെയും തൊഴിലാളികളും കര്‍ഷകരുമാണ്.
രാജ്യത്ത് ഏറ്റവുമധികംചൂട് അനുഭവപ്പെടുന്ന തെലങ്കാനയില്‍ 2006ന് ശേഷമുള്ള ഏറ്റവും കനത്ത താപനിലയാണ് അനുഭവപ്പെടുന്നതെന്ന് ഇന്ത്യന്‍ മിറ്റീരിയോളജിക്കല്‍ ഡിപാര്‍ട്മെന്റ് ഡയറക്ടര്‍ വൈ കെ റെഡ്ഡി പറഞ്ഞു. തെലങ്കാനയില്‍ ചൂടുമൂലമുള്ള മരണങ്ങള് ഇനിയുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജനങ്ങളോട് കഴിയുന്നതും പുറത്തിറങ്ങാതിരിക്കണമെന്ന്് നിര്‍ദേശം നല്കിയിട്ടുള്ളതായും റെഡ്ഡി പറഞ്ഞു.
കനത്ത ചൂടിനെത്തുടര്‍ന്ന് ഒഡിഷയില്‍ ഈ മാസം 26വരെ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ചൂടു കുറയുവാനുള്ള സാധ്യതയില്ലാത്തതിനാല്‍ അവധി നീട്ടേണ്ടി വരുമെന്നാണ് സൂചനകള്‍. ആന്ധ്രയില്‍ ജനങ്ങള്‍ക്ക് ചൂടിനെ നേരിടാന്‍ മോരുംവെള്ളവും ശുദ്ധജലവും ഉള്‍പ്പടെയുള്ളവ സര്‍ക്കാര്‍ വിതരണമാരംഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT