kozhikode local

അത്യുദാത്ത സേവനവുമായി സലീം

കോഴിക്കോട്: നിപാ വൈറസ് ഭീതി വിതച്ചതോടെ മെഡിക്കല്‍കാളേജ് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ സേവനം ചെയ്തിരുന്ന മിക്ക വളണ്ടിയര്‍മാരും സേവനം നിര്‍ത്തി പോയെങ്കിലും കാരന്തൂര്‍ സ്വദേശി വെള്ളാരം കുന്നുമ്മല്‍ സലീം ഇപ്പോഴും കര്‍മ്മനിരതനാണ്.
നിപാ വൈറസ് മരണം റിപോാര്‍ട്ട് ചെയ്തതോടെ ഇവിടെ സേവനം ചെയ്തിരുന്ന അന്‍പതിലധികം വളണ്ടിയര്‍മാര്‍ സേവനം നിര്‍ത്തിയത്. ഇതോടെ സലീമിന് തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. സാധാരണ ഉച്ചക്ക് ശേഷം സേവനത്തിനായി എത്തുന്ന സലീം ഇപ്പോള്‍ രാവിലെ മുതല്‍ ഇവിടെയെത്തുന്നുണ്ട്. കഴിഞ്ഞ പതിനാറു വര്‍ഷമായി സലീം വിവിധ സംഘടനകളുടെ കീഴിലായി മെഡിക്കല്‍കോളജ് ആശുപത്രിയില്‍ സേവനം ചെയ്യുന്നു. പല അപകടങ്ങളില്‍പെട്ടവര്‍ സലീമിന്റെ കൈയില്‍ കിടന്ന് അവസാന ശ്വാസം വലിച്ചിട്ടുണ്ട്.
എന്നാലും ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ടാണെന്ന് സലീം പറയുന്നു. പനിയുമായി വരുന്ന എല്ലാവരെയും ഭീതിയോടെയാണ് എല്ലാവരും കാണുന്നത്. എന്നാലും താന്‍ ചെയ്ത് പോന്ന സേവനം അവസാനിപ്പിക്കാന്‍ സലീം തയ്യാറല്ല. മുഴുവന്‍ സമയം കാഷ്വാലിറ്റിയില്‍ സേവനം ചെയ്യുന്ന സലീം മാധ്യമ പ്രവര്‍ത്തകരുടെ സഹായി കൂടിയാണ്.
എന്ത് സംഭവങ്ങള്‍ ഉണ്ടായാലും മാധ്യമ പ്രവര്‍ത്തകര്‍ ആദ്യം ബന്ധപ്പെടുക സലീമിനെയാണ്. ആശുപത്രിയില്‍ എത്തുന്ന വാര്‍ത്ത പ്രാധാന്യമുള്ള രോഗികളുടെ വിവരങ്ങള്‍ സലീം ശേഖരിച്ച് വെക്കും. ഇതിനായി മെഡിക്കല്‍കോളജിലെ പ്രാദേശിക പത്ര പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ച് ഒരു വാട്ട്‌സ് അപ്പ് ഗ്രൂപ്പും സലീമിനുണ്ട്.
രണ്ടും കല്‍പ്പിച്ചാണ് സേവനത്തിന് വന്നതെന്നും ഡോക്ടര്‍മാര്‍ സുരക്ഷക്കായി കോട്ടും മാസ്‌ക്കും എല്ലാം ധരിക്കുമ്പോള്‍ വെറും മാസ്‌ക്ക് മാത്രം വെച്ചാണ് സലീം ആശുപത്രിയിലെത്തുന്ന രോഗികളെ പരിചരിക്കുന്നത്. സലീമിന് സഹായത്തിനായി സന്നദ്ധ പ്രവര്‍ത്തകനായ വി പി മൊയ്തീനും കൂടെയുണ്ട്.
Next Story

RELATED STORIES

Share it