kozhikode local

അത്യാഹിതവിഭാഗത്തിലെ ശീതീകരണികളുടെ പ്രവര്‍ത്തനം നിലച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ശീതികരണികള്‍ പ്രവര്‍ത്തനം നിലച്ചു. ഗുരുതരാവസ്ഥയില്‍ നൂറുകണക്കിനു രോഗികളാണ് ദിവസേന അത്യാഹിത വിഭാഗത്തില്‍ എത്തുന്നത്. നിന്നുതിരിയുവാന്‍ ഇടമില്ലാതെ രോഗികള്‍ ചൂടില്‍ വെന്തുരുകുകയാണ്.
മൂന്നു വര്‍ഷം മുമ്പ് 44 ലക്ഷം മുടക്കിയാണ് ഇവിടെ എസികള്‍ സ്ഥാപിച്ചത്. നാലാമത്തെ പ്രാവശ്യമാണ് എസി പ്രവര്‍ത്തനം നിലയ്ക്കുന്നത്. ഇടയ്ക്കിടെ കേടാവുന്നതു കാരണം രോഗികളും ജീവനക്കാരും ഡോക്ടര്‍മാരും ബുദ്ധിമുട്ടുകയാണ്.
നിലവാരം കുറഞ്ഞ എസി സ്ഥാപിച്ചതാണ് ഇടയ്ക്കിടെ പ്രവര്‍ത്തനം നിലക്കുവാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എസി ഇല്ലാതെയായാല്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും ഏറെയാണ്. എസി സ്ഥാപിച്ചതോടെ വെന്റിലേഷനും അടച്ചുപൂട്ടി. കഴിഞ്ഞ ഒക്ടോബറില്‍ സമാനമായ അവസ്ഥയുണ്ടായതോടെ ജൂനിയര്‍ ഡോക്ടര്‍ ജോലി ചെയ്യാന്‍ വരുന്നില്ലെന്നു കാണിച്ച് പരാതി നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് എല്ലാവിധ സജ്ജീകരണങ്ങളോടുകൂടി എസി സ്ഥാപിച്ചത്. ആറു മാസം കഴിഞ്ഞപ്പോള്‍ എസി പ്രവര്‍ത്തനം വീണ്ടും നിലച്ചു.
Next Story

RELATED STORIES

Share it