Flash News

അത്യപൂര്‍വ കപ്പല്‍ വിരെയ കണ്ടെത്തി

അത്യപൂര്‍വ കപ്പല്‍ വിരെയ കണ്ടെത്തി
X


മനില: അത്യപൂര്‍വ കടല്‍ ജീവികളിലൊന്നായ കപ്പല്‍ വിര (ഷിപ്പ്‌വേം)യെ ശാസ്ത്രജ്ഞര്‍ ഫിലിപ്പീന്‍സില്‍ കണ്ടെത്തി. അഞ്ച് അടിയോളം നീളവും ആറു സെന്റി മീറ്ററോളം വ്യാസവുമുള്ള ഈ  വിരയെ ലോകത്ത് ആദ്യമായാണ് കണ്ടെത്തുന്നതെന്ന് യുഎസ് ശാസ്ത്ര ജേണല്‍ വെളിപ്പെടുത്തുന്നു.  കട്ടിയേറിയ തോടിനുള്ളില്‍ കാണപ്പെടുന്ന കപ്പല്‍ വിരകള്‍ തല മണ്ണില്‍ പുതയ്ക്കുന്ന സ്വഭാവം കാണിക്കുന്നവയാണ്. എന്നാല്‍, കപ്പല്‍ വിരകളെ കുറിച്ചുള്ള വിവരങ്ങള്‍ വിരളമായതിനാല്‍ ഇവയുടെ ജീവിത ദൈര്‍ഘ്യമടക്കമുള്ള വിവരങ്ങള്‍ ലഭ്യമല്ല.   ഇവ കുപ്ഹൂസ് പോളിത്താമിയ എന്ന നാമത്തിലാണ് അറിയപ്പെടുന്നത്. ശാസ്ത്ര സംഘം മിന്‍ഡാനാമോ തീരത്തുനിന്നും അഞ്ചോളം കപ്പല്‍ വിരകളെ കണ്ടെത്തിയിരുന്നതായും റിപോര്‍ട്ടുകളുണ്ടായിരുന്നു.
Next Story

RELATED STORIES

Share it