അതൃപ്തിയുമായി ആര്‍എസ്എസ്

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നടത്തിയ നീക്കങ്ങളില്‍ ആര്‍എസ്എസിന് അതൃപ്തി. കോണ്‍ഗ്രസ്സില്‍ നിന്നും ജെഡിഎസില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്തിമാറ്റാന്‍ പിന്തുടര്‍ന്ന കുതിരക്കച്ചവടനീക്കം പ്രതിച്ഛായയെ ബാധിച്ചതായും ആര്‍എസ്എസ് കുറ്റപ്പെടുത്തി. രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങു തകര്‍ത്ത കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ രാജിവച്ചതിനു പിന്നാലെയാണ് ആര്‍എസ്എസിന്റെ പ്രതികരണം. സഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ചു നടത്തിയ പ്രസംഗത്തിന് ഒടുവിലായിരുന്നു യെദ്യൂരപ്പയുടെ രാജിപ്രഖ്യാപനം.
Next Story

RELATED STORIES

Share it