thiruvananthapuram local

അതുലിന്റെയും അഭിലാഷിന്റെയും മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും

കഴക്കൂട്ടം: ബിഎസ്എന്‍എല്‍ കേബിളിടാന്‍ കുഴിച്ച സ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ അമ്മാവനും, അനന്തരവനായ പതിമൂന്നുകാരനും മരിക്കാനിടയായ സംഭവത്തില്‍ വേദന അടക്കാനാകാതെ അണ്ടൂക്കോണം ഗ്രാമം. വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കണിയാപുരത്തുള്ള എടിഎം കൗണ്‍ണ്ടറില്‍ നിന്നു പണമെടുത്ത് ചന്തയില്‍ പോയി സാധനം വാങ്ങാന്‍ പോയതായിരുന്ന അണ്ടൂര്‍ക്കോണം അശാഭവനില്‍ അഭിലാഷും (20) സഹോദരീ പുത്രനും പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ അതുല്‍ കൃഷ്ണയും.
എന്നാല്‍ പറമ്പിപാലത്ത് വച്ച് റോഡരികില്‍ ബിഎസ്എന്‍എല്ലിന് കേബിളിടാന്‍ കുഴിച്ചെടുത്ത മണലില്‍ സ്ലിപ്പായി എതിരെ വന്ന പിക്കപ്പ് വാനില്‍ ഇടിച്ച് കയറുകയായിരുന്നു. പിക്കപ്പ് വാനിന് അടിയില്‍പ്പെട്ട അഭിലാഷ് സംഭവസ്ഥലത്ത് തന്ന മരിച്ചു. ദൂരെ തെറിച്ച് വീണ് തലയ്ക്കു പരിക്കേറ്റ അതുല്‍ കൃഷ്ണ മെഡിക്കള്‍ കോളജ് ആശുപത്രയിലേക്ക് പോവും വഴിയാണ് മരിച്ചത്.
ഇവരുടെ മരണത്തിന് കാരണമായ റോസ് സൈഡിലുള്ള മണല്‍ മറ്റാനോ കുഴി മൂടാനോ അധികൃതര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ നാട്ടുകാര്‍ സംഘടിച്ചെത്തി മണല്‍ മാറ്റുകയും പള്ളിപ്പുറം പോത്തന്‍കോട് റോഡ് ഉപരോധിക്കുകയും ചെയ്തു. 20 ദിവസം മുമ്പാണ് അഭിലാഷ് ഗല്‍ഫില്‍ നിന്നു നാട്ടിലെത്തിയത്. കഴിഞ്ഞയാഴ്ച അഭിലാഷിന്റെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. വരുന്ന ഞായറാഴ്ച തിരിച്ച് ഗള്‍ഫില്‍ പോവാനിരിക്കെയാണ് മരണം അഭിലാഷിനെ തട്ടിയെടുത്തത്.
അപകടം നടക്കുന്ന ദിവസം അമ്മാവന്‍ ബൈക്കിള്‍ പോവുന്നത് കണ്ട  അതുലിനും കൂടെ പോവാന്‍ മോഹം. അങ്ങനെയാണ് അഭിലാഷ് അതുലിനേയും പുറകിലിരുത്തിപോയത്. പക്ഷേ, ഇരുവരും പോയത് മരണത്തിലേക്കാണെന്ന് അറിഞ്ഞില്ല. ദുബൈയിലായിരുന്ന അതുലിന്റെ അച്ഛന്‍ കാര്‍ത്തികേയന്‍ നാട്ടിലെത്തിയിട്ടുണ്ട്. മെഡിക്കള്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് രാവിലെ ഇ—രുവരുടെയും മൃദദേഹങ്ങള്‍ വീടുവളപ്പില്‍ സംസ്‌ക്കരിക്കും.
Next Story

RELATED STORIES

Share it