അതീഖ് റഹ് മാന്‍ വധം: പോലിസിന്റെ പെരുമാറ്റം നിരുത്തരവാദപരമെന്ന പരാതിയുമായി പിതാവ്

മലപ്പുറം: അരിക്കോട് കുനിയില്‍ അതീഖ് റഹ്മാന്‍ കൊലപാതകക്കേസില്‍ പോലിസിന്റെ പെരുമാറ്റം നിരുത്തരവാദപരമെന്ന പരാതിയുമായി പിതാവ് കുറുവങ്ങാട് ഉമ്മര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
2012 ജനുവരി അഞ്ചിന് മകനെ കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ കുറ്റപത്രം പോലും നല്‍കാന്‍ പോലിസ് തയ്യാറായിട്ടില്ല. അതേസമയം 2012 ജൂണ്‍ 10നുണ്ടായ കുനിയില്‍ ഇരട്ടകൊലപാതക കേസിന്റെ വിചാരണ മഞ്ചേരി കോടതിയില്‍ ആരംഭിച്ചിട്ടുമുണ്ട്. എന്നിട്ടും അതീഖ് റഹ്മാന്‍ വധത്തിന്റെ തുടര്‍നടപടികള്‍ കടലാസിലാണ്. ഇരട്ടകൊലപാതകകേസിലെ പ്രതികളായ നാലു പേരുടെ ജാമ്യം റദ്ദാക്കിയതിന് പിന്നിലും ഉന്നത ഇടപെടലുകള്‍ നടന്നിട്ടുണ്ട്. സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന സ്‌പെഷ്യല്‍ബ്രാഞ്ചിന്റെ കള്ള റിപ്പോര്‍ട്ടിന്റെ പേരിലാണ് ഈ നടപടി. ജാമ്യത്തിലിറങ്ങിയ മറ്റു പ്രതികളെയും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ പേരില്‍ ജാമ്യം റദ്ദാക്കാനുള്ള ശ്രമം നടക്കുന്നതായും പ്രതികളുടെ ബന്ധുക്കളായ ഷമീല്‍, അനീസ് എന്നിവര്‍ പറഞ്ഞു.
ഇരട്ടക്കൊലപാതകത്തില്‍ 90 ദിവസത്തിനകം കുറ്റപത്രം കൊടുക്കുകയും 45 ദിവസത്തിനകം രണ്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ അനുവദിക്കുകയും ചെയ്തു. എന്നാല്‍ അതീഖ് റഹ്മാന്‍ കൊലപാതകത്തില്‍ മൂന്നരവര്‍ഷത്തിന് ശേഷം 2015ലാണ് കുറ്റപത്രം നല്‍കുന്നത്. അതും രണ്ട് തവണ കേസ് അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ച ശേഷം മാത്രം. ഇത്തരത്തില്‍ കേസിന്റെ ആദ്യം മുതല്‍ പോലിസിന്റെ അനാസ്ഥയുണ്ടെന്നും നല്‍കുന്ന പരാതികളൊന്നും പോലിസ് പരിഗണിക്കുന്നില്ലെന്നും പിതാവ് ഉമ്മര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it