അതി സമ്പന്നര്‍ക്ക് 15 ശതമാനം അധിക നികുതി

ന്യൂഡല്‍ഹി: ബജറ്റ് പ്രഖ്യാപനത്തില്‍ സാധാരണക്കാര്‍ക്കെന്ന പോലെ അതിസമ്പന്നര്‍ക്കും പ്രഹരം. ഒരു കോടി രൂപക്കു മുകളില്‍ വാര്‍ഷിക വരുമാനമുള്ള അതി സമ്പന്നര്‍ക്ക് മൂന്നു മുതല്‍ 15 ശതമാനം വരെ സര്‍ക്കാര്‍ അധിക നികുതി ചുമത്തി. നിലവിലുള്ള 12 ശതമാനം അധിക നികുതി 15 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്.
അതേ സമയം ഇപ്പോഴുള്ള ആദായ നികുതി ഘടന അതേപടി തുടരുമെന്നും ബജറ്റ് തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ ജെയ്റ്റ്‌ലി ധനനികുതി ഒഴിവാക്കി പകരം അതിസമ്പന്നര്‍ക്ക് രണ്ടു ശതമാനം അധികനികുതി ചുമത്തിയിരുന്നു.
ആദായ നികുതി ഇളവ് പരിധി വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍, റിബേറ്റ് തുക ഉയര്‍ത്തി. അഞ്ച് ലക്ഷം രൂപയ്ക്കു താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നിലവില്‍ നല്‍കിയിരുന്ന 2,000 രൂപയുടെ റിബേറ്റാണ് 5,000 രൂപയാക്കിയത്.
Next Story

RELATED STORIES

Share it