അതിശൈത്യം:ദുരിതക്കടല്‍ നീന്തി അഭയാര്‍ഥികള്‍

ഏതന്‍സ്: ബാല്‍ക്കന്‍ രാജ്യങ്ങളിലെ താല്‍ക്കാലിക ക്യാംപുകളില്‍ കഴിയുന്ന അഭയാര്‍ഥികള്‍ കൊടും ശൈത്യത്തില്‍ ദുരിതത്തിലായി. കൊടും ശൈത്യത്തില്‍ നിരവധി പേര്‍ രോഗങ്ങള്‍ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. മേഖലയില്‍ താപനില മൈനസ് 11 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരിക്കുകയാണ്. കൂടുതല്‍ പേരെയും ബ്രോങ്കൈറ്റിസ്, ശ്വസനസംബന്ധമായ രോഗങ്ങള്‍, പകര്‍ച്ചപ്പനി തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ചിരിക്കുകയാണെന്ന് ഡോക്ടര്‍മാരുടെ അന്താരാഷ്ട്ര സംഘടനകള്‍ അറിയിച്ചു. രോഗികള്‍ ചികില്‍സ നേടാന്‍ തയ്യാറാവാത്തതും ഭീതി പടര്‍ത്തുന്നു. സെര്‍ബിയ-മാസിഡോണിയ അതിര്‍ത്തിയിലെയും സെര്‍ബിയ-ക്രൊയേഷ്യ അതിര്‍ത്തിയിലെയും പ്രധാന ക്യാംപുകളില്‍ അഭയാര്‍ഥികള്‍ക്കായി മരുന്നുകളും ഭക്ഷണവും കമ്പിളി വസ്ത്രങ്ങളും വിതരണം ചെയ്യുന്നുണ്ട്. വടക്കന്‍ സെര്‍ബിയ അതിര്‍ത്തിയിലെ സിദ് റെയില്‍വേ സ്റ്റേഷനില്‍ ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it