അതിര്‍ത്തി സുരക്ഷ: 5500 നിലവറകള്‍ ഒരുങ്ങുന്നു

ജമ്മു: പാക് സൈനികരുടെ വെടിവയ്പും ഷെല്ലാക്രമണങ്ങളും വര്‍ധിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ 153 കോടി രൂപയുടെ സുരക്ഷാ ക്രമീകരണങ്ങളൊരുങ്ങുന്നു. ബോംബാക്രമണങ്ങളില്‍ നിന്നു രക്ഷപ്പെടാനായി ഭൂമിക്കടിയില്‍ 5500 രഹസ്യ അറകളുടെയും 200 കമ്മ്യൂണിറ്റി ഹാളുകളുടെയും നിര്‍മാണം ഉടന്‍ തുടങ്ങും.
ജമ്മുവിലെ രജൗരി ജില്ലാ ഭരണകൂടത്തിനാണ് നിര്‍മാണച്ചുമതല. 153.60 കോടി നിര്‍മാണെച്ചലവ് കണക്കാക്കുന്ന പദ്ധതി നടപ്പ് സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കും. അതിര്‍ത്തിയോട് ചേര്‍ന്ന മൂന്നു കിലോമീറ്റര്‍ ചുറ്റളവിലാണ് സുരക്ഷാ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നത്. സ്‌കൂള്‍, പോലിസ് സ്‌റ്റേഷന്‍, ആശുപത്രി, സര്‍ക്കാര്‍ കാര്യാലയങ്ങള്‍ എന്നിവയോട് ചേര്‍ന്നാണ് കമ്മ്യൂണിറ്റി ഒളിസങ്കേതങ്ങള്‍ സ്ഥാപിക്കുക. അതിര്‍ത്തി രക്ഷാസേനയുടെ സഹായത്തോടെ പോലിസ്, തദ്ദേശവാസികള്‍ മറ്റ് ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ എന്നിവ ഏകോപിപ്പിച്ചു കൊണ്ടാണ് പദ്ധതി നിര്‍വഹണം ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it