അതിര്‍ത്തി തുറക്കാന്‍ സുദാന്‍ പ്രസിഡന്റ് ഉമറുല്‍ ബഷീര്‍ ഉത്തരവിട്ടു

ഖാര്‍ത്തൂം: സുദാനില്‍നിന്നു വിഭജിച്ച് ദക്ഷിണസുദാന്‍ സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായി ദക്ഷിണ സുദാനിലേക്കുള്ള അതിര്‍ത്തി തുറക്കാന്‍ സുദാന്‍ പ്രസിഡന്റ് ഉമറുല്‍ ബഷീര്‍ ഉത്തരവിട്ടു. ഏറെക്കാലത്തെ ആഭ്യന്തരസംഘര്‍ഷത്തിനു ശേഷം 2011ലാണ് സുദാന്‍ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന്, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സുദാന്‍ ഭൂപ്രദേശത്തിന്റെ മുക്കാല്‍ ഭാഗവും എണ്ണ സമ്പത്തും ഇപ്പോള്‍ ദക്ഷിണസുദാന്റെ നിയന്ത്രണത്തിലാണ്. അതിര്‍ത്തി തുറക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഉടന്‍ കൈക്കൊള്ളണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് പ്രസിഡന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സുദാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സുന റിപോര്‍ട്ട് ചെയ്തു. അതിര്‍ത്തിയില്‍നിന്നു സൈനികര്‍ അഞ്ചു കിലോമീറ്റര്‍ പിന്‍മാറണമെന്ന് ദക്ഷിണസുദാന്‍ പ്രസിഡന്റ് സാല്‍വ കിര്‍ രാജ്യത്തെ സൈനികര്‍ക്കു നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് ബഷീറിന്റെ നടപടി.
Next Story

RELATED STORIES

Share it