അതിര്‍ത്തി കടന്ന പാക് ബാലനെ മധുരം നല്‍കി തിരിച്ചയച്ചു

നര്‍ഗോട്ട: അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ പാക് ബാലനെ മധുരം നല്‍കി സൈന്യം തിരിച്ചയച്ചു. പാക് അധീന കശ്മീരിലെ പുഞ്ച് ജില്ലയിലെ 11കാരനായ മുഹമ്മദ് അബ്ദുല്ലയാണ് അതിര്‍ത്തി കടന്നെത്തിയത്. ജൂണ്‍ 24 നാണ് മുഹമ്മദ് ഇന്ത്യയിലെത്തിയത്. അന്നുതന്നെ ബാലനെ സൈന്യം കശ്മീര്‍ പോലിസിന് കൈമാറി. തിരികെ അയക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മധുരപലഹാരം നല്‍കി തിരിച്ചയക്കുകയായിരുന്നു. മധുരപലഹാരങ്ങള്‍ക്കു പുറമെ പുതുവസ്ത്രങ്ങളും നല്‍കിയാണ് അബ്ദുല്ലയെ പോലിസ് വ്യാഴാഴ്ച യാത്രയാക്കിയത്.
കുട്ടിയുടെ പ്രായം കണക്കിലെടുത്താണ് തിരിച്ചയക്കുന്നതെന്ന് സൈനിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ സൈന്യം മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നു. നിരപരാധികളായവരെ ഒരിക്കലും ആക്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it