Flash News

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്; നാല് ബിഎസ്എഫുകാര്‍ കൊല്ലപെട്ടു.

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്; നാല് ബിഎസ്എഫുകാര്‍  കൊല്ലപെട്ടു.
X

ജമ്മു: പാക് വെടിവെപ്പില്‍ നാല് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപെട്ടു.വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് ജമ്മുകശ്മീരിലെ സാംബ ജില്ലയിലെ ചാംബ്ലിയാല്‍ മേഖലയില്‍ പാക് സൈന്യം വെടിയുതിര്‍ത്തത്. 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ എല്ലാ അര്‍ഥത്തിലും നടപ്പിലാക്കാമെന്ന രണ്ട് രാഷ്ട്രത്തിന്റേയും ഉന്നത സൈനീക വൃത്തങ്ങള്‍ തമ്മില്‍ ധാരണയായി ഒരാഴ്ചയ്ക്കുള്ളിലാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും വലിയ ആക്രമണം ഉണ്ടാകുന്നത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ബിഎസ്എഫ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റാണ്. ചൊവ്വാഴ്ച രാത്രിയോടെ രാംഗഡിലെ രാജ്യാന്തര അതിര്‍ത്തിയില്‍ നിന്നും പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാം അവ്താര്‍ പറയുന്നു. മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ചൊവ്വാഴ്ച രാത്രി 10.30ടെ ആരംഭിച്ച വെടിവയ്പ്പ് പുലര്‍ച്ചെ 4.30 വരെ തുടര്‍ന്നു. ബിഎസ്എഫ് സേന പ്രത്യാക്രമണം നടത്തുകയും ചെയ്തു. 2018ല്‍ മാത്രം ആയിരത്തിലധികം തവണ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായതായാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്ക
Next Story

RELATED STORIES

Share it