അതിര്‍ത്തിയില്‍ പട്ടാള വേഷത്തില്‍ കണ്ട ആളെ അറസ്റ്റ് ചെയ്തു

ബട്ടാല: സംശയാസ്പദമായ സാഹചര്യത്തില്‍ ബിഎസ്എഫ് കാവല്‍പ്പുരയ്ക്കു സമീപമെത്തിയ ആളെ അറസ്റ്റ് ചെയ്തു. പഞ്ചാബ് ഗുര്‍ദാസ്പൂരിലെ അതിര്‍ത്തിപ്രദേശമായ ദേരാ ഭാഭാ നാനകിലാണു സംഭവം. ഹര്‍പീത്‌സിങ് എന്ന ഹണിയാണ് അറസ്റ്റിലായത്. ഇയാള്‍ പട്ടാളവേഷത്തില്‍ കാവല്‍പ്പുരയ്ക്കു സമീപം കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു.

ഇയാളുടെ ഫോണില്‍ നിന്നും പട്ടാള ടാങ്കറുകളുടെയും സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും ചിത്രങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. ഹര്‍പീത് സിങിനെ പോലിസിന് കൈമാറിയിട്ടുണ്ട്.ബട്ടാല പട്ടണത്തിനു സമീപം തീവ്രവാദികള്‍ എന്നു സംശയിക്കുന്നവരെ കണ്ടതായി ഗ്രാമീണരുടെ അറിയിപ്പിനെത്തുര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരച്ചില്‍ നടത്തിയിരുന്നു.
Next Story

RELATED STORIES

Share it