Flash News

അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റശ്രമം- ആറ് പേര്‍ കൊല്ലപെട്ടു

അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റശ്രമം- ആറ് പേര്‍ കൊല്ലപെട്ടു
X


ശ്രിനഗര്‍: വടക്കന്‍ കാശ്മീരിലെ കെരാന്‍ മേഖലയില്‍ നിയന്ത്രണരേഖയിലെ
നുഴഞ്ഞുകയറ്റ ശ്രമം  പരാജയപെടുത്തുന്നതിനിടെ ആറ് പേര്‍ കൊല്ലപെട്ടു.കുപ്‌വാര ജില്ലിയിലെ കെരാന്‍ മേഖലയിലെ നുഴഞ്ഞ കയറ്റ ശ്രമം സൈന്യത്തിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്് അവരോട് കീഴടങ്ങാന്‍ ആവശ്യപെട്ടതായും, തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപെട്ടന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇവരില്‍ നിന്നും ആയൂധങ്ങളും പിടിചെടുത്തിട്ടുണ്ട്
മെയ് 16ന് റമദാന്‍ പ്രമാണിച്ച് കേന്ദ്രം വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം ഇത് നാലാം തവണയാണ് നുഴഞ്ഞു കയറ്റ ശ്രമമുണ്ടാവുന്നത്. ഇതിനോടകം 16 സായുധരാണ് ഇത്തരത്തില്‍ കൊല്ലപെട്ടിരിക്കുന്നത് ജൂണ്‍ ആറിന് കുപ്‌വാരയിലെ മാച്ചില്‍ മേഖലയില്‍  നടന്നനുഴഞ്ഞു കയറ്റം തടയാനുള്ള ശ്രമത്തിനിടെ മൂന്ന് സായുധര്‍ കൊല്ലപെട്ടിരുന്നു.മെയ് 26ന് താന്‍ഖദറില്‍ നിയന്ത്രണ രേഖയില്‍ അഞ്ച് പേരും, മെയ് 18ന് ഹന്ദ്വാരയില്‍ മൂന്ന് പേരും കൊല്ലപെട്ടിരുന്നു.കൊല്ലപെട്ടവരില്‍ അധികപേരും വിദേശികളാണ്.
Next Story

RELATED STORIES

Share it