Flash News

അതിര്‍ത്തിയിലെ വെടി : പാക് പ്രതിനിധിയെ ഇന്ത്യ വിളിപ്പിച്ചു



ന്യൂഡല്‍ഹി: പൂഞ്ച് മേഖലയില്‍ പാകിസ്താന്‍ സേനയുടെ വെടിവയ്പില്‍ മൂന്ന് കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ വെടിവയ്പ് നടത്തിയതില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സയ്യിദ് ഹൈദര്‍ഷായെയാണ് വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിളിച്ചുവരുത്തിയതെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it