Flash News

അതിര്‍ത്തിക്കുനേരെ ആകാശത്ത് അജ്ഞാതവസ്തു, ദക്ഷിണകൊറിയ വെടിയുതിര്‍ത്തു

അതിര്‍ത്തിക്കുനേരെ ആകാശത്ത് അജ്ഞാതവസ്തു, ദക്ഷിണകൊറിയ വെടിയുതിര്‍ത്തു
X
[caption id="attachment_38992" align="aligncenter" width="600"]south-korea-search ആകാശത്ത് അജ്ഞാതവസ്തു കണ്ടതിനെത്തുടര്‍ന്ന് തിരച്ചിലിന് സജ്ജരാകുന്ന ദക്ഷിണകൊറിയന്‍ സൈനികര്‍ -യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട ചിത്രം.[/caption]

സിയോള്‍ : തങ്ങളുടെ അതിര്‍ത്തിക്കുനേരെ ഉത്തരകൊറിയയില്‍ നിന്ന് ആകാശത്തുകൂടി അജ്ഞാതവസ്തു വരുന്നത്്് കണ്ടതിനെത്തുടര്‍ന്ന് ദക്ഷിണകൊറിയ മുന്നറിയിപ്പ് വെടിയുതിര്‍ത്തു. ആകാശത്തു കണ്ട വസ്തു ഉത്തരകൊറിയയില്‍ നിന്നുള്ള ഡ്രോണ്‍ ആണെന്ന് ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.വെടിവെച്ചയുടനെ അജ്ഞാതവസ്തു തിരിച്ചു പോയെങ്കിലും വെടിയേറ്റതായി സ്ഥിരീകരിച്ചിട്ടില്ല.

യന്ത്രത്തോക്കുകളില്‍ നിന്ന്് 20 റൗണ്ടിലേറെ വെടിയുതിര്‍ത്തതായി ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് റിപോര്‍ട്ട് ചെയ്തു. ദക്ഷിണകൊറിയന്‍ സൈനികവൃത്തങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
[related]ഇരു രാജ്യങ്ങളും തമ്മില്‍ ഏറെക്കാലമായി ശീതസമരസമാനമായ സാഹചര്യത്തിലാണെങ്കിലും ആദ്യമായാണ് വെടിപൊട്ടുന്നതിലേക്ക്് കാര്യങ്ങള്‍ ചെല്ലുന്നത് ആദ്യമായാണ്. കഴിഞ്ഞാഴ്ച ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതായി അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍ എന്നതും പ്രധാനമാണ്. ലോകത്ത് ഏറ്റവും ശക്തമായ സായുധസംവിധാനങ്ങളുള്ള അതിര്‍ത്തികളിലൊന്നാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ളത്. ഇവിടെ അതിര്‍ത്തി കടന്ന് ഡ്രോണ്‍ സഞ്ചരിക്കുന്നത് അപൂര്‍വമാണെങ്കിലും ഇതിനു മുന്‍പും സംഭവിച്ചിട്ടുണ്ട്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പദ്ധതികള്‍ സമീപകാലത്തായി ഉത്തരകൊറിയ മെ്ച്ചപ്പെടുത്തിവരികയാണ്.

സാങ്കല്‍പ്പിക ദക്ഷിണകൊറിയന്‍ ലക്ഷ്യങ്ങള്‍ക്കുനേരെ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്ന ഒരു മോക് ഡ്രില്‍ 2013ല്‍ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ സംഘടിപ്പിച്ചിരുന്നതായി റിപോര്‍ട്ടുണ്ടായിരുന്നു.
Next Story

RELATED STORIES

Share it