Flash News

അതിരപ്പിള്ളി : സിപിഎമ്മിന്റെ നിലപാടല്ല സിപിഐയുടേതെന്ന് കാനം

അതിരപ്പിള്ളി : സിപിഎമ്മിന്റെ നിലപാടല്ല സിപിഐയുടേതെന്ന് കാനം
X
KANAM-new

പാലക്കാട് : അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാടല്ല സിപിഐയുടേതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ ചര്‍ച്ചയൊന്നുമുണ്ടായിട്ടില്ലെന്നും കാന്ം പറഞ്ഞു. ഇക്കാര്യത്തില് പിണറായി വിജയന്‍ പ്രകടിപ്പിച്ചത് സിപിഎമ്മിന്റെ മാത്രം അഭിപ്രായമാണെന്നും അദ്ദേഹം വ്യക്്തമാക്കി.
വൈദ്യുതി ആവശ്യങ്ങള്‍ക്കായി സൗരോര്‍ജത്തിനാണു സിപിഐ പരിഗണന നല്‍കുന്നത്. പകൃതിയെ ചൂഷണം ചെയ്യാതെയുള്ള വികസനമെന്ന ലോകതത്വമാണ് ഇതിന് അടിസ്ഥാനമെന്നും കാനം വിശദീകരിച്ചു.

[related]സിപിഐ നടത്തുന്ന ജനകീയയാത്രയോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Next Story

RELATED STORIES

Share it