thrissur local

അതിരപ്പള്ളി പദ്ധതി; പിണറായിക്കെതിരേ സിപിഐ

തൃശൂര്‍: അതിരപ്പള്ളി ജലവൈദ്യുത പദ്ധതി വേണ്ടെന്ന നിലപാടില്‍ സിപിഐ ഉറച്ചുനില്‍ക്കുന്നുവെന്ന് വി എസ്  സുനില്‍കുമാര്‍ എംഎല്‍എ. ഇന്ന് ജനകീയ യാത്രയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം ഇന്ന് ചാലക്കുടിയില്‍ വാര്‍ത്തലേഖകരെ കണ്ടപ്പോള്‍ അതിരപ്പള്ളി പദ്ധതി എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സിപിഐയുടെ എതിരഭിപ്രായം. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം 200ഓളം വരുന്നചെറുകിട വൈദ്യുതപദ്ധതികളാണ്. അതിരപ്പള്ളിയെ പോലുള്ള വന്‍കിട പദ്ധതികളല്ല. കോടികള്‍ ചെലവ് വരുന്ന ഈ പദ്ധതിയില്‍നിന്നും വന്‍തോതില്‍ വൈദ്യുതി ലഭിക്കില്ല. മുടക്കുമുതലിന് അനുസരിച്ച ഗുണം ലഭിക്കില്ല. പരിസ്ഥിതിക്ക് ഈ പദ്ധതി ഗുണകരവുമല്ല. അതിനാലാണ് സിപിഐ അതിരപ്പള്ളി വേണ്ടെന്ന നിലപാട് സ്വീകരിച്ചത്. എല്‍ഡിഎഫ് അധികാരത്തിലിരുന്നപ്പോള്‍ ഈ പദ്ധതി നടപ്പാക്കിയിട്ടില്ല. ഇനി അധികാരത്തില്‍വന്നാലും പദ്ധതി നടപ്പാക്കില്ല. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ കെ വല്‍സലരാജ്, അസി.സെക്രട്ടറിമാരായ പി ആര്‍ രമേശ് കുമാര്‍, പി ബാലചന്ദ്രന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it