kozhikode local

അതിഥി തൊഴിലാളികളുടെ താമസസ്ഥലം പൂട്ടാന്‍ നോട്ടീസ് നല്‍കി

നാദാപുരം: വൃത്തിഹീനമായ ചുറ്റുപാടുകളില്‍ അതിഥി തൊഴിലാളികളെ പാര്‍പ്പിക്കുന്ന കെട്ടിടങ്ങള്‍, തൊഴിലാളികളെ ഒഴിപ്പിച്ച് പൂട്ടാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കി. നിപാ വൈറസ് പോലുള്ള മാരക രോഗങ്ങളും പകര്‍ച്ചവ്യാധികളും പടര്‍ന്ന്പിടിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രതയുടെ ഭാഗമായാണ് ശോചനീയ അവസ്ഥയിലുളള കെട്ടിടങ്ങള്‍ പൂട്ടാന്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കിയത്.
നാദാപുരം ബസ് സ്റ്റാന്റിന് പിന്‍വശത്തെ നാദം പുത്തലത്ത് അലിയുടെ ഉടമസ്ഥതയിലുള്ള ഷെഡും പോലിസ് സ്റ്റേഷന്‍ പരിസരത്തെ പുതിയോട്ടില്‍ ക്വാട്ടേഴ്—സുമാണ് അടച്ച് പൂട്ടാന്‍ നോട്ടീസ് നല്‍കിയത്.
ബസ് സ്റ്റാന്റിന് പിന്‍വശത്തെ ഷെഡ്ഡില്‍ ഒരോ മുറികളിലും പത്തില്‍ കൂടുതല്‍ പേരാണ് താമസിക്കുന്നത്. ഇവര്‍ക്ക് ഉപയോഗിക്കാന്‍ ആവശ്യത്തിന് ടോയ്—ലറ്റ് സൗകര്യങ്ങളോ ഇല്ല. ക്വാട്ടേഴ്‌സിന്റെ പരിസരം മാലിന്യം നിറഞ്ഞ് കിടക്കുകയും  ഇത് കൂടാതെ അറവ് മാലിന്യങ്ങളും ചാണകവും ഷെഡിനടുത്ത് സൂക്ഷിക്കുന്നതായും കണ്ടെത്തിയ സാഹചര്യത്തിലാണ് തൊഴിലാളികളെ ഒഴിപ്പിച്ച് പൂട്ടാന്‍ നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ദിവസം ഷെഡില്‍ നോട്ടീസ് പതിക്കുകയും ഇന്നലെ ഉടമസ്ഥന് നേരിട്ടും നോട്ടീസ് നല്‍കി. കഴിഞ്ഞ വര്‍ഷവും ഈ ഷെഡ് പഞ്ചായത്ത് അധികൃതര്‍ പൂട്ടിയിരുന്നു. പുതിയോട്ടില്‍ ക്വാട്ടേഴ്‌സിന്റെ മൂന്നാം നിലയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനധികൃതമായി നിര്‍മിച്ച് എട്ട് മുറികള്‍ പൂട്ടാന്‍ കെട്ടിട ഉടമക്ക് നോട്ടീസ് നല്‍കി. കല്ലാച്ചി പഴയ ട്രഷറിക്ക് പിന്‍വശത്തെ ഐശ്വര്യ ക്വാട്ടേഴ്—സ് പരിസരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും,പൊട്ടി ഒലിക്കുന്ന സെപ്റ്റിക് ടാങ്കുകള്‍ മാറ്റി സ്ഥാപിക്കാനും ഒരാഴ്ചത്തെ സമയം നല്‍കി നോട്ടീസ് നല്‍കി. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ വരുന്ന ദിവസങ്ങളിലും പരിശോധന നടത്തി ശക്തമായ നടപടികളെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it