kasaragod local

അതിഥികള്‍ക്കായി ടൂറിസംവകുപ്പിന്റെ ഗ്രീന്‍കാര്‍പ്പറ്റ് പദ്ധതി ആരംഭിക്കുന്നു

കാസര്‍കോട്: പരിസരശുചിത്വം, മെച്ചപ്പെട്ട സേവനങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കി വിനോദസഞ്ചാ—രികള്‍ക്കും തദ്ദേശീയര്‍ക്കും പ്രിയപ്പെട്ട പ്രദേശങ്ങളായി ടൂറിസം കേന്ദ്രങ്ങളെ ഉയര്‍ത്തുന്നതിന് ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച നടപ്പാക്കുന്ന ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയിലേക്ക് ജില്ലയില്‍ ബേക്കല്‍, റാണിപുരം കേന്ദ്രങ്ങളെ തിരഞ്ഞെടുത്തു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഗ്രീന്‍കാര്‍പ്പറ്റ് അവലോകനയോഗത്തില്‍ ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പദ്ധതി നടപ്പാക്കണമെന്ന് എംഎല്‍എ മാരായ എന്‍ എ നെല്ലിക്കുന്നും എം രാജഗോപാലനും ആവശ്യപ്പെട്ടു.
ഡിടിപിസി, ബിആര്‍ഡിസി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ബിആര്‍ഡിസി മാനേജിങ് ഡയറക്ടര്‍ ടി കെ മന്‍സൂര്‍, ഡിടിപിസി സെക്രട്ടറി ആര്‍ ബിജു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണന്‍, ബിആര്‍ഡിസി മാനേജര്‍ എം അജിത് കുമാര്‍, അസി. ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഒ എസ് സാബു സംബന്ധിച്ചു.
Next Story

RELATED STORIES

Share it