Flash News

അതിജീവനകലയോ മലിനീകരണകലയോ? യമുനാതീരത്തു നിന്നുള്ള ചിത്രങ്ങള്‍ പറയുന്നത്

അതിജീവനകലയോ മലിനീകരണകലയോ? യമുനാതീരത്തു നിന്നുള്ള ചിത്രങ്ങള്‍ പറയുന്നത്
X
12

മാനുഷിക മൂല്യങ്ങളുടെയും ആത്മീയതയുടെയും മാനവിക സേവനത്തിന്റെയും ആഘോഷമെന്നാണ് യമുനാതീരത്തെ ലോക സാംസ്‌കാരിക ഉല്‍സവത്തെ സംഘാടകരായ ആര്‍്ട്ട്് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ വിശേഷിപ്പിച്ചത്. ഉല്‍സവം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി വിശേഷിപ്പിച്ചതാവട്ടെ ലോകസംസ്‌കാരത്തിന്റെ കുംഭമേളയെന്നാണ്.

[related]അതിജീവനകലാ ഫൗണ്ടേഷന്‍ എന്ന പേര് അന്വര്‍ഥമാക്കുംവിധം എല്ലാവിധ എതിര്‍പ്പുകളെയും കലാചാരുതയോടെ അതിജീവിച്ച് കൊണ്ടാടപ്പെട്ട യമുനാതീരത്തെ സാംസ്‌കാരിക മാമാങ്കം കൊടിയിറങ്ങുമ്പോള്‍ ആത്മീയതയ്ക്കും മാനുഷികമൂല്യങ്ങള്‍ക്കും എന്തുമാത്രം ഉന്നതിയുണ്ടായെന്ന് സംഘാടകര്‍ പറയുമായിരിക്കും.
എന്നാല്‍ യമൂനാതീരത്ത്, നിരവധി ദരിദ്രകര്‍ഷകരുടെ സ്വപ്‌നങ്ങള്‍ക്കുമേല്‍ തകര്‍ത്താടിയ പ്രദേശത്ത്്്, ഉല്‍സവപ്പിറ്റേന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഫോട്ടോഗ്രാഫര്‍മാരായ സുശീല്‍കുമാര്‍, രാജ് കെ രാജ് എന്നിവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് പറയാനുള്ളത് മറ്റൊന്നാണ്.

o4 01



യമുനയുടെ കരയില്‍ ഫല്‍ഡ് പ്ലൈന്‍ (വെള്ളപ്പൊക്കമുണ്ടാവുമ്പോള്‍ അത് കരകവിയാതിരിക്കാന്‍ മാറ്റിവച്ചിരിക്കുന്ന നദിക്കരയിലെ പ്രദേശം) പ്രദേശത്താണ് പരിപാടി നടന്നത്. ഫല്‍ഡ് പ്ലൈന്‍ പ്രദേശത്തെ നദിയില്‍നിന്ന് വേര്‍തിരിച്ചു കാണാറില്ല. പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശത്ത്്് ഇത്തരമൊരു മാമാങ്കം നടത്തുന്നതിനെതിരെ വ്യാപകമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. യമുനാതീരത്തെ കൃഷി നശിപ്പിക്കപ്പെടുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ഏഴ് ഏക്കറിലാണ് ഇവിടെ പ്രധാന വേദി സജ്ജീകരിച്ചത്. വേദിക്ക് 40 അടി ഉയരമുണ്ടായിരുന്നു. 3.5 മില്യന്‍ പേര്‍ പങ്കെടുക്കുന്ന പരിപാടിക്കായി നിരവധി ടെന്റുകളും സജ്ജീകരിച്ചു. ഇതോടൊപ്പം ഇവിടേക്കു താല്‍ക്കാലിക റോഡുകളും പാലങ്ങളും നിര്‍മിച്ചു. ഫല്‍ഡ് പ്ലൈന്‍ പ്രദേശത്തെ നിരപ്പാക്കിയാണ് ഇതെല്ലാം സജ്ജീകരിച്ചിരിക്കുന്നത്. ഇതിനായി ഏക്കര്‍ കണക്കിനു കൃഷിയും ചെടികളും നശിപ്പിച്ചു. ഇതിനെതിരേ പ്രതിഷേധിച്ച കര്‍ഷകരെ പോലിസ് ജയിലിലിടുകയും ചെയ്തു.

03 05 06

ഫല്‍ഡ് പ്ലൈന്‍ മേഖലയില്‍ നടത്തുന്ന ഇടപെടലുകള്‍ ഭൂഗര്‍ഭ ജലസ്രോതസ്സിനെ ഗൗരവമായി ബാധിക്കുമെന്നും ഇത് വരള്‍ച്ചയിലേക്ക് നയിക്കുമെന്നും പരിസ്ഥിതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.  നികത്തലിന്റെ ഭാഗമായി വലിയ അളവിലുള്ള മാലിന്യങ്ങള്‍ യമുനയിലേക്ക് തള്ളപ്പെട്ടതായും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ഡല്‍ഹി ഐഐടി സിവില്‍ എന്‍ജിനീയറിങ് ഡിപാര്‍ട്ട്‌മെന്റിലെ പ്രഫസര്‍ എ കെ ഗോസയ്ന്‍ ചൂണ്ടിക്കാട്ടുന്നു. പരിപാടിയുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ദേശീയ ഹരിത െ്രെടബ്യൂണല്‍ നിയോഗിച്ച സമിതിയിലെ അംഗമാണ് ഗോസയ്ന്‍.

08 09 10  13 o2

ഇത്രയധികം ആളുകള്‍ മൂന്നുദിവസം യമുനാതീരത്ത് ഒരുമിച്ച് കൂടുമ്പോഴുള്ള മാലിന്യപ്രശ്‌നങ്ങളും നേരത്തേ ചൂണ്ടി്ക്കാണിക്കപ്പെട്ടതാണ്. ഇവ നീക്കംചെയ്യാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കും. ഇതിന് 120 കോടിയോളം ചെലവുവരുമെന്നാണു സമിതി കണക്കുകൂട്ടുന്നത്. ഇപ്പോള്‍ ദേശീയ ഹരിത െ്രെടബ്യൂണല്‍ അഞ്ചുകോടി മാത്രമാണ് പിഴയിട്ടിരിക്കുന്നത്.
നിയമവിരുദ്ധമായി നടത്തുന്ന പരിപാടിക്ക് വ്യക്തി വികാസ് കേന്ദ്ര ട്രസ്റ്റിന് 2.25 കോടി രൂപയാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. ഒരു സാംസ്‌കാരിക പരിപാടിക്ക് ഇത്രയും വലിയ തുക ഗ്രാന്റായി അനുവദിക്കുന്നത് ആദ്യമായാണ്. സ്വകാര്യ ട്രസ്റ്റ് നടത്തുന്ന പരിപാടിക്ക് സൈന്യം പാലം നിര്‍മിച്ചുനല്‍കുന്നതും ആദ്യമായാണ്.

കടപ്പാട് : ഹിന്ദുസ്ഥാന്‍ ടൈംസ്
Next Story

RELATED STORIES

Share it