അതിക്രമിച്ച് കയറിയിട്ടില്ല: എംഎല്‍എ

തൊടുപുഴ: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മൂന്നാര്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് നടത്തുന്നതിനായി തല്‍ക്കാലം സംവിധാനം ഒരുക്കാനാണ് കെട്ടിടത്തില്‍ പ്രവേശിച്ചതെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ വിശദീകരിച്ചു. ഇതിനായി നാല് കെട്ടിടങ്ങള്‍ കണ്ടിരുന്നു. എന്‍ജിനീയറിങ് കോളജില്‍ സ്ഥലപരിമിതി ഉള്ളതുകൊണ്ടാണ് അടച്ചുപൂട്ടിയ ട്രൈബ്യൂണല്‍ ഓഫിസിലെത്തിയത്. കോളജ് അധികൃതര്‍ സ്ഥലത്തെത്തി മുറി കണ്ട് ബോധ്യപ്പെട്ടതിനു ശേഷമായിരുന്നു ഈ നടപടി. ഓഫിസിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് മുറികള്‍ തുറന്നുതന്നതെന്നും എംഎല്‍എ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചെങ്കിലും വിവാദമായതോടെ സബ്കലക്ടര്‍ ഇടപെട്ട് ഇന്നലെ മുതല്‍ നിര്‍ത്തുകയായിരുന്നു. സംഭവത്തില്‍ സബ്കലക്ടര്‍ അന്വേഷണം നടത്തിവരികയായാണ്.
പ്രോട്ടോകോള്‍ പ്രകാരമാണ് താന്‍ ട്രൈബ്യൂണല്‍ ഓഫിസില്‍ എത്തിയതെന്നും അതിക്രമം നടത്തിയിട്ടില്ലെന്നും തഹസില്‍ദാര്‍ പി കെ ഷാജി പറഞ്ഞു. ആറ് മാസം കൂടി സമയം വേണ്ട ട്രൈബ്യൂണല്‍ കെട്ടിടം ഏറ്റെടുക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനീയറിങ് കോളജില്‍ സൗകര്യം ഒരുക്കാനാവാതെ വന്നതോടെ എംഎല്‍എ തന്നോട് എത്താന്‍ പറയുകയായിരു ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രൈബ്യൂണല്‍ ഓഫിസില്‍ എത്തിയതെന്നും തഹസില്‍ദാര്‍ പറയുന്നു.



Next Story

RELATED STORIES

Share it