Second edit

അണ്വായുധമാണ് ശക്തി



ഉത്തര കൊറിയയെ ആക്രമിക്കുന്നതിന് 'ലോകാഭിപ്രായം' നിര്‍മിച്ചെടുക്കാന്‍ യുഎസ് ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ആ രാജ്യം അണ്വായുധങ്ങള്‍ വികസിപ്പിക്കുന്നത് മഹാപാതകമാണെന്ന പ്രചാരണം. അണ്വായുധങ്ങള്‍ ചിലര്‍ക്കു പാടില്ല, ചിലര്‍ക്കാവാം എന്നു നിശ്ചയിച്ച അണ്വായുധ വ്യാപന നിയന്ത്രണ കരാര്‍ തന്നെ വന്‍ശക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായിരുന്നു. പല രാജ്യങ്ങളുടെ മേലും വന്‍ സമ്മര്‍ദം ചെലുത്തിയാണ് യുഎസ് കരാറില്‍ ഒപ്പുവയ്പിച്ചത്. യഥാര്‍ഥത്തില്‍ കൊറിയന്‍ യുദ്ധത്തിലേറ്റ തിരിച്ചടിയുടെ ജാള്യവുമായാണ് യുഎസ് ഇപ്പോഴും ദക്ഷിണ പൂര്‍വേഷ്യയില്‍ തങ്ങളുടെ തന്ത്രങ്ങള്‍ മെനയുന്നത്. യുദ്ധത്തില്‍ ഉപദ്വീപിന്റെ വടക്കുഭാഗം മുഴുവന്‍ യുഎസ് നിരത്തി ബോംബിടുകയായിരുന്നു. 32,000 ടണ്‍ നാപാം ബോംബാണ് അന്നവിടെ വര്‍ഷിച്ചത്. അണക്കെട്ടുകളും വിദ്യാലയങ്ങളും ആശുപത്രികളും നശിപ്പിക്കപ്പെട്ടു. ജനസംഖ്യയുടെ 20 ശതമാനമെങ്കിലും കൊല്ലപ്പെട്ടു. ഇളകുന്ന എല്ലാറ്റിന്റെ മേലും തങ്ങള്‍ ബോംബിട്ടുവെന്നാണ് അന്ന് അമേരിക്കന്‍ സൈനികമേധാവികള്‍ വീമ്പടിച്ചത്.ഉത്തര കൊറിയ അണുബോംബ് വികസിപ്പിക്കാനുള്ള പ്രധാന കാരണം ഈ ദുരന്തങ്ങളാണ്. ഉത്തര കൊറിയയെ ആക്രമിക്കാന്‍ യുഎസിനു ധൈര്യം വരാത്തതിന്റെ കാരണവുമതാണ്. ലിബിയയിലെ മുഅമ്മര്‍ ഖദ്ദാഫിയെയും ഇറാഖിലെ സദ്ദാം ഹുസയ്‌നെയും നിഷ്ഠുരമായി കൊല ചെയ്യാന്‍ യുഎസ് മടിച്ചുനിന്നില്ല; കാരണം, അവര്‍ക്ക് അണ്വായുധം വികസിപ്പിക്കുന്നതിന് വേണ്ടത്ര സമയം ലഭിച്ചില്ല.
Next Story

RELATED STORIES

Share it